Updated on: 11 June, 2025 2:14 PM IST
കാർഷിക വാർത്തകൾ

1. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷിഭൂമി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം എന്നിവയാണ് പദ്ധതികള്‍. വേടന്‍, ചക്ലിയന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍ തുടങ്ങിയവാർക്കാൻ അപേക്ഷിക്കാനുള്ള അവസരം. ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പഠനമുറി പദ്ധതിയ്ക്ക് അഞ്ച് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമാണ് അപേക്ഷിക്കേണ്ടത്. പഠനമുറി നിര്‍മാണത്തിന് മൂന്ന് ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയുമാണ് ധനസഹായം. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണമോ ഭവന പുനരുദ്ധാരണമോ ചെയ്യാൻ ധനസഹായം ലഭിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാൻ അര്‍ഹതയില്ല. സ്വയംതൊഴില്‍ പദ്ധതിയ്ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം ബ്ലോക്ക് / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. അവസാന തീയതി - ജൂണ്‍ 30. വരുമാനപരിധി ഒരു ലക്ഷം രൂപ വരെ. കൂടുതൽ 0474 2794996 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.

2. കശുമാവ് കൃഷിവികസന ഏജന്‍സി മുഖേന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അത്യുത്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in എന്ന വെബ്‌സൈറ്റിലും ബന്ധപ്പെട്ട ജില്ല ഫീല്‍ഡ് ഓഫീസറില്‍ നിന്നും ലഭിക്കുന്നതാണ്. ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0474-2760456 കോ-ഓര്‍ഡിനേറ്റര്‍ (സൗത്ത്), 9496046000 കോ-ഓര്‍ഡിനേറ്റര്‍ (നോര്‍ത്ത്)- 9496047000 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനിൽക്കുന്നു. നാളെ മുതല്‍ മഴ ശക്തിപ്രാപിക്കുമെന്നും ശനിയാഴ്ച്ചയോടു കൂടി അതിതീവ്ര മഴ ലഭിക്കുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച നാല് ജില്ലകളിലും ശനിയാഴ്ച ഒന്‍പത് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: Farmers and institutions can apply for purchase of cashew grafts as free.... more agricultural news
Published on: 11 June 2025, 02:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now