Updated on: 22 March, 2022 6:18 PM IST
കര്‍ഷകരാണ് യഥാർഥ സെലിബ്രിറ്റികളെന്ന് മന്ത്രി പി. പ്രസാദ്

കര്‍ഷകരാണ് നാടിന്‍റെ യഥാർഥ സെലിബ്രിറ്റികളെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഓരോ കര്‍ഷകനെയും ആദരവോടെ കാണണമെന്നും കൃഷിമന്ത്രി പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ഹോർട്ടികോർപ്പിന്റെ കുടിശ്ശികയ്ക്ക് 3 കോടി രൂപ അനുവദിച്ചു, മാർച്ച് 31ന് മുൻപ് നൽകുമെന്ന് കൃഷി മന്ത്രി

ഞങ്ങളും കൃഷിയിലേക്ക് എന്നത് കേവലം പദ്ധതിയുടെ പേരു മാത്രമായി കാണാതെ ഓരോ കുടുംബത്തിന്‍റെയും മുദ്രാവാക്യമായി മാറണം. സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാർഥികള്‍ ഒത്തുചേര്‍ന്ന് കൃഷി നടത്തുന്നത് മാതൃകപരമാണ്.

നാം ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടിയാണ്. എന്നാല്‍ ഇന്നത്തെ പല ഭക്ഷണങ്ങളും രോഗങ്ങള്‍ക്കും മരണത്തിനുമാണ് ഇടയാക്കുന്നത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലൂടെ ഈ ദുരവസ്ഥയെ മറികടക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം, കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം - മന്ത്രി പി. പ്രസാദ്

അതേ സമയം, ജൈവപച്ചക്കറികള്‍ എന്നപേരില്‍ ലഭിക്കുന്നതില്‍ പലതിലും രാസകീടനാശിനി സാന്നിധ്യമുണ്ടെന്നും അതിനാൽ തന്നെ വിഷരഹിത ഭക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും എറണാകുളത്ത് സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. പ്രസാദ് വ്യക്തമാക്കിയിരുന്നു.

ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഒരു ജനകീയ കാംപെയ്നായി സമൂഹം ഏറ്റെടുക്കണമെന്നും കൃഷിമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഇതിന് പുറമെ, വിലക്കയറ്റത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പച്ചക്കറികളുടെ ഉൽപ്പാദനവും സംഭരണവും വർധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന സർക്കാർ ഇതിനകം സ്വീകരിച്ചുവെന്ന് കൃഷി മന്ത്രി അറിയിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്

ഇതുകൂടാതെ, ഹോർട്ടികോർപ് കർഷകർക്ക്​ നൽകാനുള്ള കുടിശ്ശിക മാർച്ച്‌ 31നകം നൽകുമെന്നും ഇതിനായി 3 കോടി രൂപ ഹോർട്ടികോർപ്പിന് അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു. ഇതിനു മൂന്ന് കോടി അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. മാട്ടുപ്പെട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മുഖ്യഥിതിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൈ വിതരണോദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകനായ പുഷ്പാംഗദന്‍ കൈതവളപ്പിലിനെ
ചടങ്ങില്‍ ആദരിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശീരേഖ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.രമാദേവി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, കെ.പി.സി.എം. മങ്കൊമ്പ് പ്രൊജക്റ്റ് ഡയറക്ടര്‍ പ്രിയ കെ. നായര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ടി. സജി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജൂലി ലൂക്ക്, വാര്‍ഡ് കൗണ്‍സിലര്‍ എ.എസ് കവിത, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍ സരിത എസ്. നായര്‍ ക്ലാസ് നയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

English Summary: Farmers Are The Real Celebrities, Said Minister P. Prasad
Published on: 22 March 2022, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now