Updated on: 15 September, 2022 11:33 AM IST
Farmers' income and agricultural productivity will be ensured says agricultural minister P Prasad

കർഷകരുടെ വരുമാന വർധനയും കാർഷികോത്പാദനക്ഷമയയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ, കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും തദ്ദേശീയമായും, ദേശീയമായും അന്തർദേശീയമായും, വിപണന ശൃംഘല വികസിപ്പിച്ചെടുക്കൽ തുടങ്ങിയവയ്ക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.

കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അവസരങ്ങൾ, നയം, വിപണി, സങ്കേതിക വശങ്ങൾ, എന്നിവയെല്ലാം പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർദ്ധിത കൃഷി പ്രത്സാഹിപ്പിക്കുകയാണു മിഷന്റെ പ്രവർത്തനരീതിയെന്നു മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തിക്കുമെന്നും- കാർഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നിയാകും വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുകയെന്നും ആദ്ദേഹം പറഞ്ഞു.

സമാഹരണ പ്രവർത്തനങ്ങൾ, സ്റ്റാൻഡഡൈസേഷൻ, ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിംഗ്, ലേബലിങ്, എന്നിവ ഉറപ്പുവരുത്തി കൊണ്ട് ആഭ്യന്തര വിദേശ വിപണിക്കു വേണ്ടിയുള്ള മികച്ച ആസൂത്രണം, വിഞ്ജാനപ്രധാനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, ട്രേസബിലിറ്റി, മെക്കാനിസത്തിന്റെ വികസനം, IOT, ബ്ലോക്ക് ചെയിൻ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ട് ക്രോപ്പ് ഇൻഷുറൻസ്, അനുയോജ്യമായ യന്ത്രങ്ങളുടെ പ്രചാരണം, നൂതന യന്ത്രവത്കരണം, ബഹിരാകാശ അധിഷ്ടിത സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയാണ് മിഷന്റെ മറ്റ് പ്രധാന ശ്രദ്ധാ മേഖലകൾ.

ദ്രുത ഗതിയിലുള്ള വിജ്ഞാന വ്യാപനം, പ്രശ്ന പരിഹാരം, എന്നിവ ഉറപ്പാക്കുന്ന നൂതന ഗവേഷണ പ്രവർത്തനങ്ങൾക്കായി ഒരു കോമൺ നോളജ് പ്ലാറ്റ്ഫോം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തും. വിപണന, മൂല്യവർദ്ധിത മേഖലകളിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും (കൃഷി, വ്യവസായം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ) പദ്ധതികളും, KIIFB, KERA, RKI, RIDF, തുടങ്ങിയ പദ്ധതികളും ഇതിനായി ഉപയോഗപ്പെടുത്തും.

വ്യവസായ വകുപ്പിന്റെയും, നോർക്കയുടെയും സഹായത്തോടെ കേരളത്തെ ഗൾഫിന്റെ അടുക്കളയായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റായും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങൾ അന്തർദേശീയ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാൻ മിഷൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരായും, ധനകാര്യ, തദ്ദേശ സ്വയംഭരണ, സഹകരണ, ജലവിഭവ, മൃഗ സംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായുള്ള ഗവേണിംഗ് ബോഡിയും, ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിംഗ് ഗ്രൂപ്പുകളും ആക്കിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, ഡയറക്ടർ ടി.യു സുഭാഷ് എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഓണച്ചന്ത: ജില്ലയിലാകെ 2.9 കോടി രൂപയുടെ വിറ്റുവരവ്

English Summary: Farmers' income and agricultural productivity will be ensured; P Prasad
Published on: 15 September 2022, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now