പാടശേഖര സമിതിയുടെ നിലപാടുകൾ കാരണം കഴിഞ്ഞ വർഷങ്ങളിൽ കൃഷി നഷ്ടമായെന്നും വിഷയത്തിൽ മന്ത്രി കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ആരോപിച്ച് കൃഷി മന്ത്രിയുടെ നാടായ അന്തിക്കാട് കർഷകർ 200 ഏക്കർ നെൽപ്പാടം തരിശ്ശിട്ടു പ്രതിഷേധിക്കുന്നു. അന്തിക്കാട് മണലൂർ കൃഷിഭവൻ പരിധിയിലുള്ള 90 കർഷകരുടെ പ്രതിഷേധം അറിയിച്ചു . ഭൂമി തരിശ്ശിടാൻ തീരുമാനിച്ചു ഒപ്പിട്ട 90 കർഷകരിൽ സംവിധായകൻ സത്യൻ അന്തിക്കാടും. ഈ മേഖലയിൽ രണ്ടര ഏക്കറോളം സ്ഥലത്തു സത്യനും കുടുംബവും കൃഷി ഇറക്കുന്നുണ്ട്. ഭൂമി തരിശ്ശിടുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി , ലാൻഡ് റവന്യു കമ്മീഷണർ. കളക്ടർ എന്നിവർക്ക് 90 കർഷകർ ഒപ്പിട്ടു നൽകിയ കത്തിലെ ആരോപണങ്ങൾ ഇങ്ങനെ.
താറാവ് കൃഷി ,മീൻ കൃഷി എന്നിവയ്ക്ക് വേണ്ടി യഥാർത്ഥ കർഷകരുടെ ഇരുപ്പൂ കൃഷി എന്ന ആഗ്രഹം പാടശേഖര സമിതി ഭാരവാഹികൾ തകർക്കുന്നു. കഴിഞ്ഞ തവണ വരിനെല്ല് കൂടാതിരിക്കാൻ വിതയ്ക്കുന്നതിനു പകരം നടീൽ സംവിധാനം സ്വീകരിക്കണമെന്ന് കൃഷി ഓഫിസർ നിർദ്ദേശിച്ചിട്ടും പാടശേഖര സമിതി വിതയ്ക്കൽ ആണ് നടത്തിയത്. കൃഷി നശിച്ചു വൻ തോതിൽ നഷ്ടമുണ്ടായി. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചപ്പോൾ നടാനുള്ള നിർദ്ദേശമവഗണിച്ചു വിതച്ചതിനെതിരെ ജില്ലാ കൃഷി ഓഫീസ് റിപ്പോർട്ട് നൽകി. അതിനാൽ നഷ്ടം നികത്താനായില്ല. താറാവ് കൃഷിക്കും മീൻ കൃഷിക്കുമാണ് ഭരണ സമിതിക്കു താല്പര്യം. ഇതിനു വേണ്ടി നേരത്തെ വെള്ളം കയറ്റി വിട്ടതിനാൽ വൈക്കോൽ അടക്കം നഷ്ടമായി.The board is interested in duck farming and fish farming. The straw was lost as the water was pumped out earlier for this. മീൻ വളർച്ചയെത്താനായി നെൽകൃഷി വൈകിപ്പിക്കുന്നു. ഇരുപ്പൂ കൃഷി സാധ്യമാകുന്നില്ല. 2017 നു ശേഷം ഇവിടെ പാടശേഖര സമിതി തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. 2017- 18 ൽ പിരിച്ചുവിട്ട ഭരണ സമിതിയെത്തന്നെ വീണ്ടും നിലനിർ ത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് പോലും അട്ടിമറിച്ചു., നിലയിലുള്ള ഭരണ സമിതി കർഷക വിരുദ്ധമായി പെരുമാറുന്നു. ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇങ്ങനെപറയുന്നു. ഇതേ പാടശേഖര സമിതിയുടെ കീഴിൽ ആകെ 1800 ഏക്കർ പാടമാണുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കറിവേപ്പും തുളസിയും തഴച്ചു വളരാന്‍ ഈ വിദ്യ പ്രയോഗിക്കൂ
#Paddy #Agriculture #Agricultureminister #Farm #Farmer