1. Farm Tips

കറിവേപ്പും തുളസിയും തഴച്ചു വളരാന്‍ ഈ വിദ്യ പ്രയോഗിക്കൂ

വളപ്പുള്ള വീടെങ്കില്‍ എവിടെയെങ്കിലും ഒരു കട തുളസിയോ കറിവേപ്പിലയോ പതിവാണ്. ഫ്‌ളാറ്റില്‍ പോലും ചട്ടികളില്‍ ഈ രണ്ടിനങ്ങളും ഒഴിവാക്കാനാകാത്ത ഇനം തന്നെയാണ്. പ്രത്യേകിച്ചും വിഷം തളിച്ച കറിവേപ്പില കടകളില്‍ നിന്നും ലഭിയ്ക്കുന്ന സാഹചര്യത്തില്‍ ഒതു കട വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്.

Meera Sandeep

വളപ്പുള്ള വീടെങ്കില്‍ എവിടെയെങ്കിലും ഒരു കട തുളസിയോ കറിവേപ്പിലയോ പതിവാണ്. ഫ്‌ളാറ്റില്‍ പോലും ചട്ടികളില്‍ ഈ രണ്ടിനങ്ങളും ഒഴിവാക്കാനാകാത്ത ഇനം തന്നെയാണ്. പ്രത്യേകിച്ചും വിഷം തളിച്ച കറിവേപ്പില കടകളില്‍ നിന്നും ലഭിയ്ക്കുന്ന സാഹചര്യത്തില്‍ ഒതു കട വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്.

തുളസിയും ഭക്തിസംബന്ധമായ കാര്യങ്ങള്‍ക്കു പ്രധാനമാണ്. ഹൈന്ദവാരാധനയില്‍ പ്രത്യേകിച്ചും. പുണ്യസസ്യമായി കരുതുന്ന ഒന്നാണിത്. കറിവേപ്പിലയും തുളസിയുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള മരുന്നുമാണ്.

കറിവേപ്പിലയും തുളസിയുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള മരുന്നുമാണ്. എന്നാല്‍ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളര്‍ച്ച മുരടിയ്ക്കുന്നതുമാണ്. എന്നാല്‍ വേണ്ട വിധത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടിലും ഇവ രണ്ടു തഴച്ചു വളരും. ഇതിനുള്ള ചില ട്രിക്ക്‌സ് അറിയൂ.

കറിവേപ്പിന്റെ ചെറിയ തയ്യാണ് നാം പലപ്പോഴും നടാറ്. എന്നാല്‍ കൂടുതല്‍ നല്ലത് കറിവേപ്പിന്‍ കുരു പാകി മുളപ്പിച്ചെടുക്കുന്നതാണ്. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളര്‍ച്ചയുണ്ടാക്കുന്നത്. ചെടിയുടെ അടിയില്‍ നിന്നുള്ള വേരില്‍ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങള്‍ വളരാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലതെന്നര്‍ത്ഥം. എന്നാല്‍ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളര്‍ച്ച മുരടിയ്ക്കുന്നതുമാണ്. എന്നാല്‍ വേണ്ട വിധത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടിലും ഇവ രണ്ടു തഴച്ചു വളരും. ഇതിനുള്ള ചില ട്രിക്ക്‌സ് അറിയൂ.

കറിവേപ്പില

കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ് മുട്ടത്തൊണ്ട് . മുട്ടത്തൊണ്ട് പൊടിച്ച് കറിവേപ്പിന്റെ കടയില്‍ നിന്നും ലേശം മാറി മണ്ണില്‍ കുഴിച്ചിളക്കി ഇടുക. കറിവേപ്പിനുള്ള നല്ലൊന്നാന്തരം പ്രകൃതി ദത്ത വളമാണ്. കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് ഓരോ അല്ലി ഇലകളായല്ല, തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഇതുപോലെ ഒടിച്ചെടുക്കുമ്പോള്‍ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കില്‍ ഇത് വളര്‍ച്ച മുരടിപ്പിയ്ക്കും. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരും. ഇത് കൂടുതല്‍ പച്ചപ്പോടെ വളരാനും സഹായിക്കും.

കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും കടയ്ക്കല്‍ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും. മത്തി പോലുളള മീനുകളുടെ വേസ്റ്റുകള്‍, കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കുന്ന നല്ല വഴിയാണ്.കറിവേപ്പില്‍ കീടങ്ങളും ചെറിയ പുഴുക്കളുമെല്ലാം പൊതുവേ വരുന്ന പ്രശ്‌നങ്ങളാണ്. കഞ്ഞിവെള്ളം ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്

തുളസി

തുളസി വിത്തുകളില്‍ നിന്നും ചെറുസസ്യമായി മുളയ്ക്കും. തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ഒന്നല്ല തുളസി. പെട്ടെന്നു വളരാന്‍ സാധിയ്ക്കുന്ന ഒന്നാണിത് ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.
കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. ഇതുപോലെ ഇടയ്ക്കിടെ കടയ്ക്കലെ മണ്ണ് ഇളക്കിയിടുകയും വേണം.ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. ഇതുപോലെ തുളസിയ്ക്കു മഞ്ഞപ്പോ വാട്ടമോ ഉണ്ടെങ്കില്‍ ലേശം കുമ്മായം കടയ്ക്കല്‍ നിന്നും നീക്കി ഇട്ടു കൊടുക്കാം. മണ്ണില്‍ കലര്‍ത്തി ഇടുക. അതേ സമയം കടയ്ക്കലേക്ക് ആകുകയും ചെയ്യരുത്. ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കും. നല്ലപോലെ നനയ്ക്കുകയും വേണം. ഇല്ലെങ്കില്‍ ഇതുണങ്ങിപ്പോകും.

കപ്പലണ്ടിപ്പിണ്ണാക്ക് തുളസിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതു കലക്കി തുളസിയുടെ കടയ്ക്കല്‍ ഒഴിച്ചു നല്‍കാം. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ മരുന്നു ഗുണത്തെ തന്നെ ഇല്ലാതാക്കും.

തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം. അതായത് തുളസിക്കതിര്‍ നുള്ളിയെടുക്കണം. ഇത് ചെടിയുടെ വളര്‍ച്ച വീണ്ടും വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. കൂടുതല്‍ തുളസികള്‍ ഒന്നായി നടുന്നതും വളര്‍ച്ചയ്ക്കു നല്ലതല്ല. വേരിറങ്ങാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. ഇതു വളര്‍ച്ച മുരടിപ്പിയ്ക്കും. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്.

പഴത്തൊലി അല്‍പം വെള്ളത്തില്‍ ഇട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഈ വെള്ളം ഒഴിയ്ക്കുന്നതു കറിവേപ്പിനും വേണമെങ്കില്‍ തുളസിയ്ക്കും നല്ലതാണ്. കറിവേപ്പിലയുടെ വാണിജ്യ കൃഷിക്ക് തുടക്കം കുറിക്കുകയാണ് .

#krishijagran #kerala #farmtips #curryleaves #tulasi #flourish

English Summary: Apply these tricks to make Curry Leaves and Tulasi flourish

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds