Updated on: 17 May, 2021 8:48 AM IST
കനത്ത മഴയും, കാറ്റുമുണ്ട്

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം
ചിറയിൻകീഴ് പഞ്ചായത്ത് പരിധിയിൽ കൃഷിനാശം ഉണ്ടായിട്ടുള്ള പക്ഷം കർഷകർ അത് കൃഷിഭവനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് കൃഷി ഭവൻ വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ അയക്കുക.

കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ ആരും തന്നെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ ഇപ്പോൾ വരേണ്ടതില്ല.

എല്ലാവരും സുരക്ഷിതരായി അവരവരുടെ വീടുകളിൽ തന്നെ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുക. കോവിഡ് / ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുക.

English Summary: Farmers should inform their agriculture calamity soon to krishibhavan
Published on: 17 May 2021, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now