Updated on: 4 December, 2020 11:19 PM IST
രാജേന്ദ്ര കുമാർ

മാറിമാറിവരുന്ന എല്ലാ കേന്ദ്രഗവൺമെന്റുകളും കർഷകർക്ക് ഉപകാരപ്രദമായ പല പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. അതിലൊന്നാണ് വിള ഇൻഷുറൻസ് പദ്ധതി. ഇത് നിലവിൽ വന്നത് 1999ലാണ്. ഇതുപ്രകാരം കൃഷിനാശം സംഭവിക്കുകയാണെങ്കിൽ കർഷകന് നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് ഉദ്ദേശം . മോദി ഗവൺമെൻറ് വന്നതിനുശേഷം ശേഷം ഈ പദ്ധതി പരിഷ്കരിച്ച് ഫസൽ ഭീമ യോജന എന്നപേരിൽ  അവതരിപ്പിച്ചിട്ടുണ്ട്. ഈ ഇൻഷുറൻസ് പരിരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ കർഷകൻ വിളനാശത്തിന്റെ ഫോട്ടോ മൊബൈൽ ഉപയോഗിച്ച് അപലോഡ് ചെയ്യുകയാണെങ്കിൽ  ഉടനെ നഷ്ടപരിഹാരത്തുകയുടെ നടപടികൾ ആരംഭിക്കും . കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ എന്നുള്ളതാണ് പദ്ധതിയുടെ ആകർഷണം. നഷ്ടപരിഹാരത്തുക എത്രയും വേഗം കർഷകന്‌എത്തിക്കുക എന്നുള്ളതും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രീമിയം ഇനത്തിൽ സബ്സിഡി കൊടുക്കാൻ ഗവൺമെൻറ് വേണ്ട പണം മാറ്റിവെച്ചിട്ടുണ്ട്.

Fasal Bima Yojana is an agricultural insurance scheme. Farmers get the insured amount very quickly in case of loss in cultivation.

നിലവിൽ 25 ശതമാനം പ്രീമിയം കർഷകരും ബാക്കി തുക സർക്കാരും ആണ് അടക്കുന്നത് . കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇൻഷുറൻസ് കമ്പനികളും ആണ് ഇതിന്റെ നടത്തിപ്പുകാർ. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾക്ക്  ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ല എന്ന് കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻഷൂറൻസ് എടുത്ത മുഴുവൻ തുകയും വിളനാശം ഉണ്ടായാൽ കർഷകരുടെ ബാങ്കിൽ നേരിട്ട് എത്തിക്കും. ഇതിൽ വായ്പയെടുത്തവർ എന്നോ വായ്പ എടുക്കാത്തവർ എന്നോ ഉള്ള വിവേചനം ഇല്ല. കൃഷിനാശം വിലയിരുത്താൻ റിമോട്ട് സെൻസറിംഗ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ആണ് ഉപയോഗിക്കുന്നത്.

All farmers are eligible for the insurance scheme. Only 25 % of the premium is paid by the farmers.

തീ ,ഇടിമിന്നൽ , വെള്ളപ്പൊക്കം, കൊടുങ്കാറ്റ് ,കടൽക്ഷോഭം, ചുഴലിക്കാറ്റ്, പേമാരി, വരൾച്ച , മലവെള്ളപ്പാച്ചിൽ, കീടങ്ങൾ ,രോഗങ്ങൾ ,പ്രവചിക്കാനാത്ത കാലാവസ്ഥ മൂലം ഉണ്ടാകുന്ന നാശങ്ങൾ എന്നിവ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നു.

The causes of agricultural loss and compensation are restricted.

പ്രതികൂല കാലാവസ്ഥ മൂലം വിതയ്ക്കൽ നടൽ എന്നിവ തടസ്സപ്പെട്ടാൽ ഇൻഷുർ ചെയ്ത തുകയുടെ 25 ശതമാനം ലഭിക്കും. അതുപോലെ വിളവെടുപ്പിന് ശേഷമുള്ള പേമാരി മഴ ചുഴലിക്കാറ്റ് എന്നിവ വിളവെടുപ്പു നശിപ്പിച്ചാൽ അതിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്.

ഈ പദ്ധതിയുടെ ഭാഗമാകാൻ agri-insurance.govt.in എന്ന വെബ്സൈറ്റിൽ  കയറി കർഷകൻറെ പേരും മേൽവിലാസവും  നൽകണം. അതിനോടൊപ്പം ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോകിന്റെയും പേരുകൾ കൂടെ നൽകണം. നഷ്ടപരിഹാരത്തുകക്കു വേണ്ടി വസ്തുവിനെയും ബാങ്ക് അക്കൗണ്ടിന്റെയും ഡീറ്റെയിൽസ് കൂടെ നൽകേണ്ടിവരും. സബ്മിറ്റ് ചെയ്യുന്നതോടെ ഒരു നമ്പർ കർഷകന് ലഭിക്കും. ഇത് വെച്ച്  നഷ്ടപരിഹാര നടപടികൾ മനസ്സിലാക്കാൻ കഴിയുന്നതാണ്.

Farmers are supposed to give their required details  in 'agri - insurance gov.in' to become the member of the scheme.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റൈബോന്യൂക്ലിക് ആസിഡ് ക്ലേ രാസകീടനാശിനിക്ക് ബദലാകുമോ?

English Summary: Fazal Bima Insurance
Published on: 22 September 2020, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now