1. News

റൈബോന്യൂക്ലിക് ആസിഡ് ക്ലേ രാസകീടനാശിനിക്ക് ബദലാകുമോ ?

രാസകീടനാശിനിക്കെതിരായ ആഗോള യുദ്ധത്തില്‍ പങ്കാളിയാവുകയാണ് റൈബോന്യൂക്ലിക്കാസിഡ് ക്ലേ. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് ആസ്‌ട്രേലിയന്‍ ഗവേഷകരാണ്. Double stranded Ribo nucleic acid (dsRNA) അടങ്ങിയ bio-degradable clay ആണ് ചെടിയില്‍ പ്രയോഗിക്കുക. ക്യൂന്‍സ് ലാന്റ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ബയോക്ലേ വികസിപ്പിച്ചത്.

Ajith Kumar V R
RNA clay spraying- Courtesy-eco-business.com
RNA clay spraying- Courtesy-eco-business.com
രാസകീടനാശിനിക്കെതിരായ ആഗോള യുദ്ധത്തില്‍ പങ്കാളിയാവുകയാണ് റൈബോന്യൂക്ലിക്കാസിഡ് ക്ലേ. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് ആസ്‌ട്രേലിയന്‍ ഗവേഷകരാണ്. Double stranded Ribo nucleic acid (dsRNA) അടങ്ങിയ bio-degradable clay ആണ് ചെടിയില്‍ പ്രയോഗിക്കുക. ക്യൂന്‍സ് ലാന്റ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ബയോക്ലേ വികസിപ്പിച്ചത്. ഇത് ജീനിനെ നിശബ്ദമാക്കുന്ന ഒരിനം സ്പ്രേ ആണ്. ഇതില്‍ ബയോ മോളിക്യൂളുകളും ചെളിയും അടങ്ങിയിരിക്കുന്നു. ഒറ്റ സ്‌പ്രേയിംഗിലൂടെ 20 ദിവസത്തേക്ക് പുകയില ചെടികളെ രോഗാണുക്കളില്‍ നിന്നും സംരക്ഷിച്ചാണ് പരീക്ഷണം വിജയം കണ്ടത്. ഈ പഠനം Nature plant ആണ് പ്രസിദ്ധീകരിച്ചത്
Spraying- Courtesy-rural121.com
Spraying- Courtesy-rural121.com

പ്രകൃതിദത്ത പ്രതിരോധം

ബയോക്ലേ സ്പ്രേ ചെയ്യുമ്പോള്‍, വൈറസ് സ്‌പെസിഫിക്കായ dsRNA ചെളിയുടെ നാനോഷീറ്റുകളില്‍ നിന്നും ചെടിയിലേക്ക് പ്രവേശിക്കും. ഇത് സസ്യത്തില്‍ ഒരു പ്രകൃതിദത്ത പ്രതിരോധ സംവിധാനമെന്ന നിലയില്‍ ഒരു വഴി തെളിച്ചിടും. ഇതില്‍ dsRNA യെ ചെറുകഷണം RNA കളാക്കി വിതറുകയാണ് ഇതിലെ എന്‍സൈം ചെയ്യുന്നത്. വൈറസിന്റെ ആക്രമമുണ്ടാകുമ്പോള്‍ സസ്യജീനോമിന് ഒരു മാറ്റവും വരുത്താതെതന്നെ ഈ RNA അവയെ നശിപ്പിക്കും. ഇതാണ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നീന മിത്തര്‍ പറയുന്നു

വിളനഷ്ടം കുറയ്ക്കും

രാസകീടനാശിനി പ്രയോഗിച്ചിട്ടും കീടങ്ങളും രോഗങ്ങളും മൂലം 40 ശതമാനത്തോളം വിളനഷ്ടമുണ്ടാകുന്നുണ്ട്. ബയോക്ലേയ്ക്ക് ഈ നഷ്ടം നല്ലപങ്ക് കുറയ്ക്കാന്‍ കഴിയും. രാസകീടനാശിനികള്‍ സാധാരണയായി ,ലക്ഷ്യം വയ്ക്കുന്ന കീടത്തെ മാത്രമല്ല,മിത്രകീടങ്ങളെയും നശിപ്പിക്കുന്നു. എന്നാല്‍ ബയോക്ലേ ,ലക്ഷ്യം വയ്ക്കുന്ന രോഗാണുവിനെ മാത്രമെ നശിപ്പിക്കുകയുള്ളു. കാപ്‌സിക്കം, തക്കാളി,മുളക് എന്നിവയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ഒരുപകരണവും വാങ്ങാതെതന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയും. അമേരിക്കയിലെ APSE എന്ന സ്ഥാപനം ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോളറിന് ഒരു ഗ്രാം ബയോക്ലേ നല്‍കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്

Can ribonucleic acid clay be an alternative to pesticides?

Ribonucleic acid clay will become a  participant in the global war on pesticides. This eco-friendly invention was made by Australian researchers. Bio-degradable clay containing double stranded ribo nucleic acid (dsRNA) is applied to the plant. The bioclay was developed by scientists at the University of Queensland. It contains biomolecules and clay. The experiment was successful in protecting the tobacco plants from germs for 20 days with a single spray. This study was published by Nature plant.

When bioclay is applied, the dsRNA enters the plant from the nanosheet clay. This will pave the way for the plant to act as a natural defense system. The enzyme breaks down dsRNA into smaller pieces of RNA. When attacked by a virus, this RNA destroys them without making any changes to the plant genome. Nina Mitter, who led the research, says this is a technology that has been developed.

Despite the application of pesticides, pests and diseases cause about 40 per cent crop loss. Bioclay can significantly reduce this loss. Chemical pesticides usually kill not only the target pest but also allied pests. Bioclay, however, only kills the target pathogen. Its application has already started experimentally in capsicum, tomato and chilli. Farmers, in particular, can use this technology without having to buy any additional equipment. APSE in the United States has begun commercial production. They aim to give one gram of bioclay for two dollars

കാര്‍ഷിക ബില്ലുകള്‍ ഗുണമോ ദോഷമോ ?

English Summary: Can ribonucleic acid clay be an alternative to pesticides?

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds