Updated on: 31 October, 2021 8:14 AM IST
FCI Watchman Recruitment 2021: Apply online for 860 vacancies

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ (FCI) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  വാച്ച്മാൻ തസ്തികയിലെ 860 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.  നവംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്കായി എഫ്.സി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ fci.gov.in സന്ദർശിക്കുക. പഞ്ചാബിലേക്കാണ് നിയമനം നടത്തുന്നത്.

പ്രായപരിധി

19 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അതേസമയം സംവരണ വിഭാഗക്കാർക്ക് ഉയ‍ർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം fci.gov.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Current Recruitment എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Category IV Recruitment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Recruitment for the post of watch & ward as per the Notice No. 01/2021/PUNJAB Please Click here എന്ന നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യാം. ഇതു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നടത്തണം. അപേക്ഷ പൂരിപ്പിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പി സൂക്ഷിച്ചു വയ്ക്കുക.

വിദ്യാഭ്യാസ യോഗ്യത

എട്ടാം ക്ലാസ് ജയമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2021 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയാണ് ഇതും കണക്കാക്കുന്നത്. നേരത്തെ സെക്യൂരിറ്റ് ഗാർഡുകളായി ജോലി ചെയ്തിട്ടുള്ളവർക്ക് അഞ്ചാം ക്ലാസ് ജയം മതിയാകും.

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 120 ചോദ്യങ്ങളടങ്ങുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ചോദിക്കുക. ഓരോ ശരിയുത്തരത്തിനും 1 മാർക്ക് ലഭിക്കും. നെഗറ്റീവ് മാർക്കിങ് ഉണ്ടാവില്ല. എഴുത്ത് പരീക്ഷയ്ക്കു പിന്നാലെ ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റുമുണ്ടാവും. എഴുത്ത് പരീക്ഷയിലെയും ഫിസിക്കൽ ടെസ്റ്റിലെയും പ്രകടനങ്ങൾ കണക്കിലെടുത്ത് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഇന്ത്യൻ നേവിയിലെ 300 സെയിലർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: FCI Watchman Recruitment 2021: Apply online for 860 vacancies
Published on: 31 October 2021, 08:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now