ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പ – നിങ്ങൾ അറിയേണ്ടത് എല്ലാം
കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ ആസ്ഥാനമാക്കിയുള്ള ഒരു സ്വകാര്യ മേഖല ബാങ്ക് ആണ് ഫെഡറൽ ബാങ്ക്. ട്രാവൻകൂർ ഫെഡറൽ ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന ഈ ബാങ്ക് 1949 ൽ ആണ് ഫെഡറൽ ബാങ്ക് എന്ന പേരിലാക്കിയത് .
ജീവിതത്തിൽ എല്ലാവരും തന്നെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർ ആണ്. അത്തരം പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരം കാണാൻ ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സഹായിക്കും.സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. അതുകൊണ്ടു തന്നെ സിബിൽ സ്കോർ കുറവുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ
- ഫെഡറൽ ബാങ്കിൽ വളരെ പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകും. ഒരു മണിക്കൂർ സമയം മാത്രമേ ആവശ്യമുള്ളു.
- ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പക്ക് വളരെ കുറച്ചു രേഖകൾ സമർപ്പിച്ചാൽ മതിയാകും.
- ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ സുതാര്യമാണ്. സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് പ്രത്യേക ഫീസ് അടക്കേണ്ടതില്ല.
- വായ്‌പ്പാ തുക – ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പയിൽ 15000 രൂപ കുറഞ്ഞത് ലഭിക്കും. ഗ്രാമപ്രദേശങ്ങളിൽ ഇത് 10000 രൂപയാണ് .
- നിങ്ങൾ ഈടുനൽകുന്ന സ്വർണ്ണം ഞങ്ങളുടെ ബാങ്കിൽ സുരക്ഷിതമാണ്.
- സ്വർണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്. അപേക്ഷകന്റെ സൗകര്യാർത്ഥം പണം തിരിച്ചടക്കാവുന്നതാണ്.
- കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ – കാർഷിക ആവശ്യങ്ങൾക്കായി വായ്‌പ്പാ എടുക്കന്ന കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങളും പലിശ ഇളവും ലഭ്യമാണ്.
- സ്വർണ്ണ വായ്‌പ്പാ സുരക്ഷിത വായ്‌പ്പാ ആണ്. തുക തിരിച്ചടക്കാത്ത പക്ഷം ഈടു നൽകിയിരിക്കുന്ന സ്വർണ്ണം, ബാങ്ക് കണ്ടുകെട്ടും. അതിനാൽ തന്നെ തിരിച്ചടവിന്റെ ഭാരം അപേക്ഷകന്റെ മേൽ ഇല്ല.
- സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വരുമാനവുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇല്ല
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക് (ഒരു ഗ്രാമിന് )
സ്വർണ്ണ വായ്‌പ്പാ നിരക്ക് , ഒരു ഗ്രാമിന് എത്ര ലഭിക്കും എന്നും മറ്റു വിവരങ്ങളും അറിയുന്നതിന് – വിളിക്കുക 9878981144
പലിശനിരക്ക് | 9.90 % മുതൽ |
ബാങ്ക് ചാർജ് | വായ്‌പ്പാ തുകയുടെ 1 .50 % |
മൂല്യനിർണയ ഫീസ് | 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ ) |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 2% + പലിശ നിരക്ക് |
പുതുക്കുന്നതിനുള്ള ഫീസ് | 350 രൂപ + ജി എ സ് .ടി |
കുടിശ്ശികയുടെ പിഴ | 2% പ്രതിവർഷം + പലിശ നിരക്ക് |
- ഫെഡറൽ ബാങ്ക് പലിശ നിരക്ക് 9 .90 %മുതൽ ആരംഭിക്കുന്നു.
- ഒരു ഗ്രാം സ്വർണ്ണത്തിനു 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.
- സ്വർണ്ണ വായ്‌പ്പാ കാലാവധി 24 മാസം വരെയാണ്
- സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 .50 %വരെയും കൂടെ ജി.എസ് .റ്റി യുമാണ്
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കാൻ വേണ്ട യോഗ്യത
സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് അപേക്ഷകന് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടാവണം.
വയസ് | 17 മുതൽ 70 വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ |
ഗുണനിലവാരം | 18 കാരറ്റ് |
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടത് ആണ്
ഫോട്ടോ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
തിരിച്ചറിയൽ രേഖകൾ | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
ഉടമസ്ഥാവകാശ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്
സാധാരണ വായ്പ്പകളെ അപേക്ഷിച്ചു വളരെ കുറച്ച പലിശ നിരക് മാത്രമേ സ്വർണ്ണ വായ്പ്പാക്കുള്ളു. കാരണം സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. സ്വർണ്ണ ഈടു നൽകിയാണ് ഇവിടെ വായ്‌പ്പാ എടുക്കുന്നത്. വിപണിയിൽ സ്വർണ്ണ വിലയിൽ മാറ്റങ്ങൾ ഉണ്ടെങ്കിലും. അത് പലിശ നിരക്കിനെ ബാധിക്കുന്നില്ല.
പലിശനിരക്ക് | 9.90 % മുതൽ |
ബാങ്ക് ചാർജ് | വായ്‌പ്പാ തുകയുടെ 1 .50 % |
മൂല്യനിർണയ ഫീസ് | 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ ) |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 2% + പലിശ നിരക്ക് |
പുതുക്കുന്നതിനുള്ള ഫീസ് | 350 രൂപ + ജി എ സ് .ടി |
കുടിശ്ശികയുടെ പിഴ | 2% പ്രതിവർഷം + പലിശ നിരക്ക് |
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – വിവിധ തരങ്ങൾ
2 തരം സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ് ഫെഡറൽ ബാങ്കിൽ.
- സ്വർണ്ണത്തിന് മേലുള്ള വായ്‌പ്പാ – ഫെഡറൽ ബാങ്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി പരവും തൊഴിലുമായി ബന്ധപെട്ടതുമായ വായ്പ്പകൾ നൽകുന്നു. സുരക്ഷിത വായ്‌പ്പാ ആയതിനാൽ ബാങ്കിന് റിസ്ക്ഇല്ല. മറ്റു ലോൺ അപേക്ഷിച്ചു പലിശ നിരക് വളരെ കുറവാണ്.
- കാർഷിക സ്വർണ്ണ വായ്‌പ്പാ – സ്വർണ്ണം ഈടു വെച്ച് അതിന് മേൽ കര്ഷകര്ക് കുറഞ്ഞ പലിശ നിരക്കിൽ ആനുകൂല്യങ്ങളോടെ വായ്‌പ്പാ നൽകു. ഈ വായ്‌പ്പാ ലഭ്യമാക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും സമർപ്പിക്കേണ്ടതാണ്.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – എങ്ങനെ അപേക്ഷിക്കാം?
ഡയൽ എ ബാങ്ക് മുഖാന്തരം നിങ്ങൾക് ഫെഡറൽ ബാങ്ക് ഗോൾഡ് ലോൺ അപേക്ഷിക്കാം. ഇതിനു വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ഉണ്ടാവൂ . ഞങ്ങളുടെ വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിക്കുക . അതിനു ശേഷം നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നല്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്.അവശ്യമായ രേഖകൾ വീട്ടിൽ നിന്ന് ശേഖരിക്കുന്നതിനും സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടുതൽ അറിയുന്നതിന് ഈ കാണുന്ന നമ്പറിൽ ബന്ധപ്പെടുക – 9878981144.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് ഓൺലൈനായി അപേക്ഷിക്കാൻ ഏറ്റവും നല്ല സ്ഥലം ഡയൽ എ ബാങ്കാണ് . അതിനു കാരണങ്ങൾ പലതാണ്
1 .ഇന്ത്യയിലെ ആദ്യ സാമ്പത്തിക ഇടപാടുകൾക്കായുള്ള സഹായ സ്ഥാപനം ആണ് ഡയൽ എ ബാങ്ക് .
2 .വേഗത്തിലുള്ള മികച്ച സേവനം ഡയൽ എ ബാങ്കിന് നല്ല സൽപ്പേര് നേടിത്തന്നിട്ടുണ്ട്.
3 .ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് ഡയൽ എ ബാങ്ക് മുഖാന്തരം അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ
നിരക്കിൽ വായ്‌പ്പാ ലഭ്യമാകുന്നു.
4 . വീടുകളിൽ നിന്നും രേഖകൾ ശേഖരിക്കുന്നതിനുള്ള സൗകര്യം ഡയൽ എ ബാങ്കിൽ ലഭ്യമാണ്.
5 . ഡയൽ എ ബാങ്ക് സേവനം 100 % സൗജന്യമാണ് -അതായത് ഞങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഫീസ് ശേഖരിക്കുന്നില്ല.
6 . ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറവ് രേഖകളും, എഴുത്തുകളും മാത്രമേ ആവശ്യമുള്ളു.
7 .ഞങ്ങളുടെ പരിശീലനം ലഭിച്ച പ്രതിനിധികൾ നിങ്ങളെ സ്വർണ്ണ വായ്പ്പ നടപടി ക്രമങ്ങളിൽ ഉടനീളം
സഹായിക്കുന്നതാണ് .
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – ബന്ധപെടുക
സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും, മറ്റു പണമിടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, ഇളവുകളെ കുറിച്ച അറിയുന്നതിനും ഈ കാണുന്ന നമ്പറിൽ ബന്ധപ്പെടുക – 9878981144
ഫെഡറൽ ബാങ്കിൽ നിന്നും എങ്ങനെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകും ?
ഫെഡറൽ ബാങ്ക് ശാഖാ സന്ദർശിച്ചു നിങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാവുന്നതാണ്. ഡയൽ എ ബാങ്ക് മുഖാന്തരം ഓൺലൈനായി ചെയ്യുമ്പോൾ നിങ്ങൾക് ഇളവുകളോട് കൂടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
ഒരു ഗ്രാമിന് ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചാണ് ഫെഡറൽ ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. ഫെഡറൽ ബാങ്ക് 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ മൂല്യമുള്ള സ്വർണ്ണം ഈട് സ്വീകരിക്കും. ഒരു ഗ്രാമിന് 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.
എങ്ങനെ ആണ് ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പ്രവർത്തനം. ?
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പ്രവർത്തനം വളരെ ലളിതമാണ്. ഈ പദ്ധതിയിലൂടെ നിങ്ങൾ ഈടു വയ്ക്കുന്ന സ്വർണത്തിന്റെ അത്ര മൂല്യം കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് വായ്‌പ്പാ ആയി ലഭിക്കും. ഈ വായ്‌പ്പാ അനുവദിക്കുന്നതിന് 45 മിനുറ്റ് സമയം മാത്രം മതി .
ഫെഡറൽ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
ഫെഡറൽ ബാങ്ക് പലിശ നിരക്ക് പ്രതിവർഷം 9 .90 %മുതൽ ആണ്. ഈ പലിശ നിരക്ക് -വായ്‌പ്പാ കാലാവധി, വായ്‌പ്പാ തുക, സ്വർണ്ണത്തിന്റെ ഗുണ നിലവാരം, ഫെഡറൽ ബാങ്കുമായുള്ള ഉപഭോക്താവിന്റെ ബന്ധം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ ഫെഡറൽ ബാങ്ക് വെബ്‌പേജിൽ പോയി ഫെഡറൽ ൽ ബാങ്ക് ലോൺ സ്റ്റാറ്റസ് ചെക്കറിൽ പേരുവിവരങ്ങൾ നൽകിയാൽ മതിയാകും. ഉടൻ തന്നെ നിങ്ങളുടെ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ സാധിക്കും.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ കണക്കു കൂട്ടാം ?
സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് ഡയൽ എ ബാങ്ക് ഇ.എം.ഐ ഉപയോഗിച്ച് നിങ്ങളുടെ വായ്‌പ്പാ വിവരങ്ങൾ നൽകി കണക്കു കൂട്ടാൻ കഴിയും. വ്യക്തമായ ഉത്തരം നിങ്ങൾക്ക് ലഭിക്കും.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വഴി എത്ര രൂപ വരെ ലഭിക്കും ?
ഫെഡറൽ ബാങ്ക് സ്വർണ്ണവായ്‌പ്പ വഴി ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.(വരുമാന രേഖകൾ സമർപ്പിക്കേണ്ടത് ഉണ്ട്.)
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
3 മാസം മുതൽ 24 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1.50 % വരെ ആണ് ബാങ്ക് ഫീസ്. ഇത് ബാങ്കുമായുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കും.
എങ്ങനെ ആണ് ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പ പുതുക്കൽ ഫീസ് ?
350 രൂപയും ജി.എസ് ,റ്റി യുമാണ് ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പുതുക്കൽ ഫീസ്.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ ക്കൂർ അടയ്ക്കുന്നതിന് എത്രയാണ് ഫീസ്?
സ്വർണ്ണ വായ്‌പ്പാ മൂന്ന് മാസത്തിനുള്ളിൽ അടയ്ക്കുന്നതിന് തുകയുടെ 2 % വരെ ഫീസ് ഈടാക്കാവുന്നതാണ്. 3 മാസത്തിനു ശേഷം അടയ്ക്കുന്നതിന് ഫീസ് അടക്കണ്ടതില്ല.
എങ്ങനെ ആണ് ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ്പ പുതുക്കുന്നത്?
ഫെഡറൽ ബാങ്ക് ശാഖ സന്ദർശിച്ച് സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈട് വെച്ചിരിക്കുന്ന സ്വർണ്ണം എടുത്ത് നിലവിലെ വിലയും കണക്കുകൂട്ടി ഒരു നിശ്ചിത കാലാവധിക്ക് പുതുക്കാവുന്നതാണ്. ഈ നടപടികൾക് ഒരു ചെറിയ ഫീസ് ഉണ്ടാവും.
ഓൺലൈനായി എങ്ങനെ ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ അടയ്ക്കാം ?
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടയ്ക്കുന്നതിന്, ഫെഡറൽ ബാങ്ക് ഔദ്യോഗിക വെബ്‌പേജിൽ പോയി നെറ്റ് ബാങ്കിങ് മുഖേന ചെയ്യാവുന്നത്. അതല്ല എങ്കിൽ പേ ടിഎം ഉപയോഗിച്ചും അടക്കാം.
3 മാസം തുടർച്ചയയായി പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ 3 മാസം തുടർച്ചയായി അടക്കാതെ ഇരുന്നാൽ, ബാങ്ക് നിങ്ങളെ അറിയിക്കും, വീണ്ടും അടച്ചില്ല എങ്കിൽ നിയമപരമായി നോട്ടീസ് അയക്കും. എന്നിട്ടും അടക്കാത്ത പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണ ബാങ്ക് കണ്ടുകെട്ടുന്നത് ആയിരിക്കും..
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ തിരിച്ചടവ് മൊറൊട്ടോറിയതിനു എങ്ങനെ അപേക്ഷിക്കാം?
ഫെഡറൽ ബാങ്ക് കസ്റ്റമർ കെയർ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ ഉള്ള തീയതികളിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം.
ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച എങ്ങനെ തിരിച്ചടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ അടക്കാൻ കഴിയില്ല.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കനറാ ബാങ്കിൽ നിന്നും 4% പലിശയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് സ്വർണ്ണ വായ്പ .