1. News

ഡാറ്റാ ബാങ്ക്: അപേക്ഷ സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ല: ആര്‍.ഡി.ഒ

ആലപ്പുുഴ: കേരള നെല്വയല് തണ്ണീര്ത്തട സംരക്ഷണ നിയമം 2008-2018ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില് നിന്ന് ഒഴിവാക്കുന്നതിനോ ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനോ അപേക്ഷകള് സമര്പ്പിക്കുന്നതിന് യാതൊരു ഏജന്സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുുഴ ആര്.ഡി.ഓ അറിയിച്ചു.

Abdul
Paddy cultivation
Paddy cultivation

ആലപ്പുുഴ: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-2018ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനോ  ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനോ   അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് യാതൊരു ഏജന്‍സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുുഴ ആര്‍.ഡി.ഓ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്  തഹസില്‍ദാര്‍ (ഭൂരേഖ) ചേര്‍ത്തല, അമ്പലപ്പുഴ,  കുട്ടനാട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ , വില്ലേജ് ഓഫീസര്‍,  കൃഷി ഓഫീസര്‍ എന്നിവര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് ഓഫീസിലെത്തിയാണ് നിയമപ്രകാരമുള്ള നടപടികള്‍ നിര്‍വഹിക്കേണ്ടത്. Legal action should be taken by going directly to the office without intermediaries.

വിജ്ഞാപനം ചെയ്യപ്പെടാത്ത (ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയ ഭൂമി) പരമാവധി 10 സെന്റ് (04.04 ആര്‍ട്‌സ്) വിസ്തൃതിയുള്ള ഭൂമിയില്‍ വീട് നിര്‍മ്മാണം 120 ചതുരശ്ര മീറ്റര്‍ ( 1200 ചതുരശ്ര അടി)  വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കുന്നതിനോ 05 സെന്റ് വസ്തുവില്‍ (02.02 ആര്‍ട്‌സ്) 40 ചതുരശ്ര മീറ്റര്‍ (400 ചതുരശ്ര അടി) വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനോ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 (2018 ലെ ഭേദഗതി) വകുപ്പ് 27 എ (2) പ്രകാരമുള്ള യാതൊരു അനുമതിയും ആവശ്യമില്ല.  എന്നാല്‍ പാര്‍പ്പിടസമുച്ചയങ്ങളോ ബഹുനില ഫ്‌ലാറ്റുകളോ  ഉള്‍പ്പെടുന്നതല്ല. ഒരിക്കല്‍ മാത്രമേ ഈ അനുമതി ലഭിക്കൂ.

ഈ കാര്യത്തില്‍ 10 സെന്റില്‍ അധികം ഭൂമിയുള്ളവര്‍ക്കും 10 സെന്റ്  വരെ വില്ലേജ് ഓഫീസറെ കൊണ്ട് അളന്നു തിരിച്ചുനല്‍കി (സബ് ഡിവിഷന്‍)  വീട് നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ സെക്രട്ടറിമാര്‍ അനുമതി നല്‍കേണ്ടതാണ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി പ്രകാരം 2008 നു മുന്‍പ് നികത്തപ്പെട്ട ഭൂമി ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിന്  ഫോറം 05ലുള്ള അപേക്ഷ (ചട്ടം 4ഡി)  100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുന്‍പാകെ  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആധാരത്തിന്റെ  പകര്‍പ്പ് , ഭൂ നികുതി രസീത് പകര്‍പ്പ് , അപേക്ഷ വസ്തുവിന്റെ  ഫോട്ടോ മുതലായവ  ഉള്ളടക്കം ചെയ്യണം.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-2018 ഭേദഗതി  12  27(എ)  പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ( 2008ന് മുന്‍പ് നികത്തപ്പെട്ട  ഡാറ്റാബാങ്കില്‍ ഇല്ലാത്ത)  ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താന്‍,  ഉദ്ദേശിക്കുന്ന ഭൂമി 20.23 ആഴ്‌സില്‍  ( 50 സെന്റ്)  കുറവാണെങ്കില്‍ ചട്ടം 12 (1)  ഫോറം 6ലും 20.23 മൂന്നില്‍ കൂടുതല്‍ ആണെങ്കില്‍ ചട്ടം 12 (1 ) ഫോറം ഏഴിലും  നിശ്ചിത ട്രഷറി ശീര്‍ഷകത്തില്‍ ആയിരം രൂപ ഒടുക്കി ആലപ്പുുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ആധാരത്തിലെ പകര്‍പ്പ് , ഭൂനികുതി രസീത് പകര്‍പ്പ് , അപേക്ഷ വസ്തുവിന്റെ  ഫോട്ടോ,  സ്വഭാവ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ പ്ലോട്ടഡ്   സ്‌കെച്ച്, കെട്ടിടനിര്‍മ്മാണത്തിനാണെങ്കില്‍  അംഗീകൃത പ്ലാന്‍ മുതലായവ ഉള്ളടക്കം ചെയ്യണം. സ്വഭാവ വ്യതിയാനം അനുവദിക്കാവുന്ന അപേക്ഷകളില്‍ അപേക്ഷ വസ്തുവിന്റെ  ഏറ്റവും അടുത്ത സമാനമായ പുരയിടത്തിന്റെ നിലവിലെ ന്യായവിലയുടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശതമാനപ്രകാരം ഒടുക്ക് വരുത്തി സ്വഭാവ വ്യതിയാനം വരുത്തി ഉത്തരവാകുന്നതാണ്.

ഇപ്രകാരം സ്വഭാവ വ്യതിയാനം വരുത്താന്‍ നിര്‍ദേശിക്കുന്ന ഭൂമിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം 3000 അടിയില്‍ കൂടുതല്‍ ആണെങ്കില്‍ അധികമായി വരുന്ന ഓരോ ചതുരശ്ര അടിയ്ക്കും 100 രൂപ നിരക്കിലുള്ള ഫീസ് കൂടി അടയ്‌ക്കേണ്ടതാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി 13 പ്രകാരം 1967 ജൂലൈ നാലിന് മുന്‍പ് നികത്തിയതോ നികന്നതോ ആയ  ഭൂമിയുടെ സ്വഭാവം  വ്യതിയാനം വരുത്തുന്ന ചട്ടം 12 (13)  പ്രകാരം 09ല്‍  ആര്‍.ഡി.ഓ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. 

അപേക്ഷയോടൊപ്പം 1967 ജൂലൈ നാലിന് മുന്‍പ് നികത്തിയതോ  നികന്നതോ മറ്റു കര്‍ഷകേതര  ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളതായോ  പ്രസ്താവിച്ചിട്ടുള്ള ആധാരത്തിന്റെ  പകര്‍പ്പുകള്‍, ഇങ്ങനെ നികത്തിയ ഭൂമിയില്‍   1967 ജൂലൈ നാലിന് മുന്‍പ് കെട്ടിടം ഉണ്ടായിരുന്നെങ്കില്‍ കെട്ടിടത്തിന് നികുതി ഒടുക്ക് വരുത്തിയ രസീതിന്റെ  പകര്‍പ്പുകള്‍, ആധാരത്തിന്റെ പകര്‍പ്പ് , ഭൂനികുതി രസീതിന്റെ പകര്‍പ്പ് , അപേക്ഷ വസ്തുവിന്റെ  ഫോട്ടോ, സ്വഭാവ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ പ്ലോട്ടഡ് സ്‌കെച്ച്,  കെട്ടിടനിര്‍മാണത്തിനാണെങ്കില്‍ അംഗീകൃത പ്ലാന്‍ മുതലായവ ഉള്ളടക്കം ചെയ്യണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അത്തിമരം - വേര്, തൊലി, കായ, ഇല, എന്നിവയെല്ലാം ഉപയോഗപ്രദം

English Summary: Data Bank: Agencies are not required to submit application: RDO

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds