1. News

വേഗം ബാങ്കിൽ പോകൂ : കർഷകരുടെ 6000 രൂപയുടെ ആറാമത്തെ ഗഡുവും ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ട്

റിപ്പോർട്ടുകൾ അനുസരിച്ച്, പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി യോജനയുടെ ആറാം ഗഡു രാജ്യത്തെ 8,80,68,114 കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ആഗസ്ത് മുതൽ നവംബർ വരെ വിതരണം ചെയ്യുന്ന ആറാമത്തെ ഗഡു 10.5 കോടിയിലധികം കർഷകർക്ക് ഇത്തവണ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.  നേരത്തെ, പിഎം-കിസാൻറെ നാലാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെ 10,45,00,137 കർഷകർക്ക് കൈമാറി. പ്രധാൻ മന്ത്രി കിസാൻ സമ്മൻ നിധി യോജനയുടെ പ്രശസ്തി കണ്ട് ധാരാളം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനാൽ ഇത്തവണ കൂടുതൽ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.  പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി സ്കീം അനുസരിച്ച്  കേന്ദ്രം കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകി വരുന്നു. ഇത് 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്

Meera Sandeep
pm kissan

റിപ്പോർട്ടുകൾ അനുസരിച്ച്, പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി യോജനയുടെ ആറാം ഗഡു രാജ്യത്തെ 8,80,68,114 കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ആഗസ്ത് മുതൽ നവംബർ വരെ വിതരണം ചെയ്യുന്ന ആറാമത്തെ ഗഡു 10.5 കോടിയിലധികം കർഷകർക്ക് ഇത്തവണ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

 നേരത്തെ, പിഎം-കിസാൻറെ നാലാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെ 10,45,00,137 കർഷകർക്ക് കൈമാറി. പ്രധാൻ മന്ത്രി കിസാൻ സമ്മൻ നിധി യോജനയുടെ പ്രശസ്തി കണ്ട് ധാരാളം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനാൽ ഇത്തവണ കൂടുതൽ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

 പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി സ്കീം അനുസരിച്ച്  കേന്ദ്രം കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകി വരുന്നു. ഇത് 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്

 ആറാമത്തെ ഗഡു ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ലെങ്കിൽ, ഉടൻ തന്നെ സ്റ്റാറ്റസ് പരിശോധിക്കുകയോ അല്ലെങ്കിൽ പി‌എം-കിസാൻ ഗുണഭോക്തൃ പട്ടികയോ (PM-Kisan beneficiary list) പരിശോധിക്കേണ്ടതാണ്. പരിശോധിക്കേണ്ട വിധം ഇങ്ങനെയാണ് :

 പി.എം കിസാൻ ഈ ഒഫീഷ്യൽ വെബ്സൈറ്ററിൽ പോകുക – https://pmkisan.gov.in/

 "Farmers Corner" എന്ന സെക്ഷനിൽ പോയി,  "beneficiary status" അല്ലെങ്കിൽ "beneficiary list" ൽ ക്ലിക്ക് ചെയ്യുക. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ പേജ് വരുന്നതാണ്. ഈ പേജിൽ മൂന്ന് ഓപ്ഷനുകൾ വരുന്നതാണ് - Aadhaar Card Number, Account Number, mobile number. ഇവയിൽ ഏതെങ്കിലും ഒന്ന് കൊടുത്ത ശേഷം "get data" യിൽ ക്ലിക്ക് ചെയ്യുക. ഗഡുവിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കുന്നതാണ്.  'FTO is generated and Payment confirmation is pending' - ഇങ്ങിനെയുള്ള മെസ്സേജുകളാണ് വരുന്നതെങ്കിൽ, ഗഡു ട്രാൻസ്ഫർ‌ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും പണം ഉടൻ‌ അക്കൗണ്ടിൽ എത്തുമെന്നുമാണ് അർത്ഥം. രജിസ്ട്രേഷൻ പ്രക്രിയയിൽ എന്തെങ്കിലും പിശക് പറ്റിയിട്ടുണ്ടെങ്കിൽ അത് ഇവിടെ പരാമർശിക്കുന്നതാണ്

 പിഎം-കിസാൻ 2020 status പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക്

Click here

 പിഎം-കിസാൻ 2020 list പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക്

Click here

English Summary: Good News! More Farmers will get Sixth Installment of PM Kisan Yojana; Check Your Status, Account Details Here

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds