ഫെഡറൽ ബാങ്കിലെ (Federal Bank) ജൂനിയർ മാനേജ്മെന്റ് ഓഫീസർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെഡറൽ ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.federalbank.co.in വിസിറ്റ് ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റർവ്യൂ കേന്ദ്രങ്ങളായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്‌തികകളിലെ 2065പ്പരം ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ ക്ലാസുകളിലും അറുപത് ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിരിക്കണം.
അവസാന തീയതി
മെയ് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ശമ്പളം
ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എന്നി തസ്‌തികകളിൽ ഒഴിവുകൾ
പ്രായപരിധി
1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. അവസാന വർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/05/2022)
ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.federalbank.co.in വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ്, ഗ്രൂപ്പ ചർച്ച, റോബോട്ടിക് ഇന്റർവ്യൂ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർ ഫെഡറൽ ബാങ്കിന്റെ ഇന്ത്യയിലെ ഏത് ബ്രാഞ്ചിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.