കൃഷിനാശവും വിലക്കുറവും കാരണം നടുവൊടിഞ്ഞ കര്‍ഷകരെ ചൂഷണം ചെയ്ത് രാസവള കമ്പനികളും. ചാക്കില്‍ പകുതിയിലധികം മണ്ണുനിറച്ചാണ് പല കമ്പനികളും കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്ന് ഇത്തരത്തില്‍ ചൂഷണത്തിനിരയായതായി അമരമ്പലം സൗത്തിലെ കര്‍ഷകനായ കുപ്പനത്ത് ചേക്കുട്ടി. കടയില്‍നിന്ന് വാങ്ങിയ രാസവളം കൃഷികള്‍ക്കിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും മണ്ണില്‍ അലിഞ്ഞു ചേരാത്തത് ശ്രദ്ധയില്‍പ്പെട്ട് വെള്ളത്തില്‍ കലക്കി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. മാറിമാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും വകവെക്കാതെ കൃഷി ജീവിതമാക്കിയ കര്‍ഷകര്‍ക്ക് പന്നിശല്യമടക്കം വലിയ ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. ഇതിനെല്ലാം പുറമെയാണ് വിളവെടുപ്പിനോടനുബന്ധിച്ചുണ്ടാവുന്ന വിലത്തകര്‍ച്ച. ഇതിനിടയിലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നവരെയാണ് രാസവള കമ്പനികളടക്കം ചൂഷണം ചെയ്യുന്നത്.
50 കിലോയുടെ കൂട്ടുവളം ഒരു ചാക്ക് വാങ്ങുമ്പോള്‍ അതില്‍ അഞ്ച് കിലോ മണല്‍ ചേര്‍ക്കുന്നത് നിയമവിധേയമാണ്. എന്നാല്‍, 75 ശതമാനവും മണല്‍ ചേര്‍ത്ത് പല കമ്പനികളും പകല്‍കൊള്ള നടത്തുകയാണെന്നാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.When buying a sack of 50 kg manure, it is legal to add 5 kg sand to it. However, farmers testify that 75 per cent of the sand is mixed with sand by several companies during the day ഒരു ചാക്ക് 12 - 12-12 കൂട്ടുവളത്തിന് 765 രൂപയാണ് വില. ഇത്തരത്തില്‍ വാങ്ങിയ വളം ഒരു കിലോ വെള്ളത്തിലിട്ടു കലക്കിയപ്പോള്‍ ലഭിച്ചത് മുക്കാല്‍ ഭാഗവും ഒരിക്കലും അഴുകാത്ത തരത്തിലുള്ള പാറമണല്‍. കമ്പനിയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഫോണെടുത്തെങ്കിലും പരാതി അറിയിച്ചതോടെ ഫോണെടുക്കാതെയായി. തമിഴ്നാട് ഭാഗങ്ങളിലുള്ള വെളുത്ത ഇനം പാറപ്പൊടികളാണ് കമ്പനികള്‍ ചൂഷണത്തിന് ഉപയോഗിക്കുന്നത്. ഇത് കാരണം വളം ചേര്‍ത്താലും കൃഷിക്ക് ഗുണം ലഭിക്കുന്നില്ലെന്ന പരാതികളും വ്യാപകമാണ്. അവശേഷിക്കുന്ന കര്‍ഷകരെ സംരക്ഷിക്കണമെങ്കില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടികളുണ്ടാവണമെന്ന് കര്‍ഷകർ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇൻഷുറൻസ് പദ്ധതി സുതാര്യമാക്കുന്നതിനായി കൃഷിയിടങ്ങളിൽ നിന്നും മൊബൈൽ ആപ്പ് വഴി വിവരശേഖരണം തുടങ്ങി