പഞ്ചഗവ്യം ജൈവകൃഷിയിലെ പ്രധാന ഘടകം
പഞ്ചഗവ്യം ജൈവകൃഷിയിലെ പ്രധാന ഘടകം
ജൈവകൃഷി തുടർന്ന് പോരുന്ന കർഷകർ ഉപയോഗിച്ചു വരുന്ന ഒരു പ്രധാനപ്പെട്ട ജൈവവള - കുമിൾ - കിടനാശിനി കൂട്ടാണ് പഞ്ചഗവ്യം.

പഞ്ചഗവ്യം ഒരേ സമയം ജൈവവളമായും, കുമിൾനാശിനിയായും, അതോടൊപ്പം തന്നെ വിളകളെ ബാധിക്കുന്ന കീടങ്ങൾക്കെതിരെ കീടനാശിനിയായും പ്രതിരോധിക്കുന്നുണ്ട്.
പഞ്ചഗവ്യം ഉപയോഗിക്കപ്പെടുന്ന വിളകളിൽ വളരെ വേഗത്തിൽ പുഷ്പിക്കുന്നതിനുള്ള ഉത്തേജനം ലഭിക്കുകയും, അതുവഴി കായ് പിടുത്തം വർദ്ധിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്തരിക്ഷ നൈട്രജനെ ചെടിക്ക് ആഗിരണം ചെയ്യുന്നതിനും പഞ്ചഗവ്യം സഹായകരമാണ്.
നിരവധി സൂഷ്മ ജീവികളും, വിറ്റാമിനുകളും, ഹോർമോണുകളുമൊക്കെ സുഭിക്ഷമാണ് പഞ്ചഗവ്യത്തിൽ
പഞ്ചഗവ്യ നിർമ്മാണം

പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് വസ്തുക്കൾ ചേർത്താണ് പഞ്ചഗവ്യ നിർമ്മാണം. അഞ്ച് വസ്തുക്കൾ ചേർക്കുന്നത് കൊണ്ടാണ് പഞ്ചഗവ്യം എന്ന് പറയപ്പെടുന്നത്.

ചേരുവകൾ
1, ചാണകം - 5 കിലോ
2,ഗോമൂത്രം - 5 ലിറ്റർ
3, പാൽ.(തിളപ്പിക്കാത്തത്) - 3 ലിറ്റർ
4, തൈര് - 3 ലിറ്റർ
5, നെയ്യ് - 1 കിലോ
ആദ്യം ചാണകവും, നെയ്യും പാത്രത്തിലിട്ട് നന്നായ് കുഴച്ചെടുക്കുക. ഇതിലേക്ക് ഗോമൂത്രം ഒഴിച്ച് ഇളക്കി ചേർക്കുക.
തുടർന്ന് തൈരും, ഇളക്കി ചേർത്ത് അതിനു ശേഷം പാലും ചേർത്ത് നന്നായ് ഇളക്കിചേർക്കുക.
വായു കടക്കാത്ത ഒരു പാത്രത്തിൽ 15 ദിവസം ഇ മിശ്രിതം പുളിപ്പിക്കുവാൻ വെക്കുക. പെട്ടെന്ന് നന്നായ് പുളിച്ച് കിട്ടുവാൻ 4 ലിറ്റർ കരിക്കിൻ വെള്ളമോ, അല്ലെങ്കിൽ ഒരു ലിറ്റർ കളേളാ ഉപയോഗിക്കാം. എല്ലാ ദിവസവും ഈ മിശ്രിതം ഇളക്കി കൊടുക്കണം.
15 ദിവസം പുളിപ്പിച്ചെടുത്ത ഈ മിശ്രിതം രണ്ട് മാസത്തോളം വരെ സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്.
പഞ്ചഗവ്യം ചെടികളിൽ ഉപയോഗിക്കേണ്ട അളവ്
ഈ മിശ്രിതത്തിൽ നിന്ന് ഒരു ലിറ്റർ എടുത്ത് പത്ത് ലിറ്റർ വെളളത്തിൽ നേർപ്പിച്ചെടുത്ത് അരിച്ചതിന് ശേഷം ഇളക്കി. ചെടികളുടെ ഇലകളിൽ തളിച്ച് കൊടുക്കാം.
വൈകുന്നേരങ്ങളിലാണ് ചെടികളിൽ തളിക്കുവാൻ ഉത്തമം.

English Summary: panchagavyam making
Share your comments