1. News

ഇൻഷുറൻസ് പദ്ധതി സുതാര്യമാക്കുന്നതിനായി കൃഷിയിടങ്ങളിൽ നിന്നും മൊബൈൽ ആപ്പ് വഴി വിവരശേഖരണം തുടങ്ങി

പി.എഫ്.ബി.വൈ മൊബൈൽ ആപ്പ് മുഖേന കർഷകന്‍റെ കൃഷിയിടത്തിൽ നിന്നും തത്സമയം വിളകളുടെ വിവരം ശേഖരിച്ച് ഓൺലൈനായാണ് കൈമാറുന്നത്. Crop information is collected live from the farm and transmitted online.

Abdul
online vivara sekharanam
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റമാരായ എ.അൻസിൽ,എസ്. സൗമ്യ ,ഇൻഷുറൻസ് കമ്പനി ഫീൽഡ് ഓഫീസർ എ.അമ്പിളി,പാടശേഖര സമിതി ഭാരവാഹികളായ വി.സുരേഷ്,ആർ.സുരേഷ്,കെ. സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം.

ആലപ്പുഴ: പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഇൻഷുറൻസ് പദ്ധതി കൂടുതൽ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരും അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിലെ പ്രതിനിധകളുമടങ്ങുന്ന സംഘം അപ്പർ കുട്ടനാടൻ   സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു തുടങ്ങി.പി.എഫ്.ബി.വൈ മൊബൈൽ ആപ്പ് മുഖേന കർഷകന്‍റെ കൃഷിയിടത്തിൽ നിന്നും തത്സമയം വിളകളുടെ വിവരം ശേഖരിച്ച് ഓൺലൈനായാണ് കൈമാറുന്നത്. Crop information is collected live from the farm and transmitted online.

കർഷകന്‍റെയും മുഖ്യചുമതലക്കാരനായ തൊഴിലാളിയുടേയും ചിത്രങ്ങളും കൃഷിയിടത്തിന്‍റെ വിസ്തീർണ്ണവും ഉപയോഗിക്കുന്ന നെൽവിത്ത്,വളം തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.അഞ്ച് മീറ്റർ നീളത്തിലും വീതിയിലും പകുത്തെടുക്കുന്ന കൃഷിയിടത്തിലെ വിളവിൽ നിന്നും കൊയ്തെടുക്കുന്ന നെല്ല് ഉതിർമണി നഷ്ടപ്പെടാതെ മെതിച്ചെടുത്ത് പൊടിയും അഴുക്കും നീക്കം ചെയ്ത് കൃത്യമായി തൂക്കിയാണ് വിളവ് സംബന്ധിച്ച് കണക്ക് രേഖപ്പെടുത്തുക.കഴിഞ്ഞ ദിവസം ഈഴവൻകേരി കിഴക്ക് പാടശേഖരസമിതിയുടെ സഹകരണ ത്തോടെ കൊയ്യാൻ പാകമായ പാടശേഖരത്തിലെ വിവരശേഖരണം നടത്തി.സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റമാരായ എ.അൻസിൽ,എസ്. സൗമ്യ ,ഇൻഷുറൻസ് കമ്പനി ഫീൽഡ് ഓഫീസർ എ.അമ്പിളി,പാടശേഖര സമിതി ഭാരവാഹികളായ വി.സുരേഷ്,ആർ.സുരേഷ്,കെ. സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം.

കൂടുതൽ വിവരങ്ങൾക്ക്:
9961392116
എ.അൻസിൽ
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ
ഹരിപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് ആധാർ, ബയോമെട്രിക് വിവരങ്ങൾ,ലൈവ് ഫോട്ടോ നിർബന്ധം

English Summary: To make the insurance scheme more transparent, data collection from farms has started through the mobile app

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds