Updated on: 28 January, 2021 7:00 PM IST
FM launches Union Budget Mobile App

2021-22ല കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. യൂണിയൻ ബജറ്റ് എന്ന പേരിൽ പുറത്തിറക്കിയ ആപ്പ് വഴി എംപിമാർക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ഒരുപോലെ ലഭിക്കും. 

ഇത്തവണത്തെ ബജറ്റ് പൂർണമായും കടലാസ് രഹിതമായിരിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബജറ്റ് രേഖകൾ ആപ്പ് വഴി ലഭ്യമാക്കുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ബജറ്റ് രേഖകൾ അച്ചടിയ്ക്കാത്തത് എന്ന പ്രത്യേകതയുമുണ്ട്. 

പ്രിന്റിങ് പ്രക്രിയയ്ക്കായി രണ്ടാഴ്ചയോളം നിരവധി പേർ പ്രസ്സിൽ തന്നെ തുടരേണ്ടി വരുമെന്നതിനാലാണ് ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതുവരെ നൂറിലധികം ജീവനക്കാർ നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിൽ തന്നെ തുടരും.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. കേന്ദ്ര ബജറ്റ് വെബ് പോർട്ടലായ www.indiabudget.gov.in ൽനിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 

സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാർഗനിർദേശപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയായതിന് ശേഷം ബജറ്റ് രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകും.

English Summary: Finance Minister launches the Union Budget Mobile App as India gears up for first paperless budget
Published on: 28 January 2021, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now