Updated on: 4 December, 2020 11:18 PM IST

ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യനെല്‍കൃഷി പദ്ധതി2015-19ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ചുപേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ സ്വയംസഹായ സംഘങ്ങള്‍ക്കോ ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. 

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍ അഞ്ചുവര്‍ഷമെങ്കിലും കൃഷിസ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പദ്ധതിപ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചുപിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 
അപേക്ഷാഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 15 വൈകീട്ട് അഞ്ച് മണിക്കകം എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ലഭിക്കും. വിലാസം റീജ്യണല്‍ എക്‌സിക്യൂട്ടീവ് അഡാക്ക്, കനാല്‍ റോഡ്, പെരുമാനൂര്‍ പി ഒ, കൊച്ചി 15. ഫോണ്‍: 04842665479.
English Summary: Financial aid for Pokkali-agriculture-fish farming
Published on: 14 June 2019, 02:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now