Updated on: 6 March, 2021 8:05 PM IST
Financial assistance of up to Rs. 1 crore for women to start their own small business

വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ഉൾപ്പെടെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി സ്റ്റാൻഡപ് പദ്ധതിയ്ക്ക് കീഴിൽ സഹായം ലഭ്യമാണ്. രാജ്യത്തെ വിവിധ ബാങ്കുകൾ വഴിയാണ് സ്റ്റാൻഡപ് ഇന്ത്യ ലോണുകൾ വിതരണം ചെയ്യുന്നത്. 18 വയസ് മുതൽ ഉള്ളവര്‍ക്ക് ലോണുകൾ ലഭ്യമാകും. 

നിര്‍മാണ സേവന മേഖലകളിലെ സംരംഭങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വായ്പ ലഭിയ്ക്കും.

10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വായ്പ ലഭിയ്ക്കുക. വ്യക്തിഗത സംരംഭങ്ങൾ അല്ലെങ്കിൽ ലോൺ ലഭിയ്ക്കാൻ 51 ശതമാനം ഓഹരി പങ്കാളിത്തം വനിതകളുടെയോ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിൽ പെട്ടവരുടെയോ പേരിൽ ഉണ്ടായിരിക്കണം.

നിര്‍മാണ സേവന മേഖലയിലോ, വ്യാപാര രംഗത്തോ പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ലോൺ ലഭിയ്ക്കുക. ഏതെങ്കിലും ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ലോൺ എടുക്കുന്നയാൾക്ക് കുടിശ്ശികകൾ ഉണ്ടാകരുത്. ഏഴു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പരമാവധി മോറട്ടോറിയം 18 മാസമാണ്. ബാങ്കുകൾക്കനുസരിച്ചായിരിക്കും പലിശ. പദ്ധതി ചെലവിൻെറ 75 ശതമാനം വരെയാണ് ലോൺ ലഭിയ്ക്കുക.

നിര്‍മാണ സേവന സ്ഥാപനങ്ങൾക്ക് ഈടില്ലാതെ വായ്പ ലഭിയ്ക്കും. എന്നാൽ മറ്റ് സ്ഥാപനങ്ങൾ ലോൺ ലഭിയ്ക്കാൻ ഈടു നൽകേണ്ടി വരും. എല്ലാ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾക്ക് കീഴിലും വായ്പ ലഭ്യമാണ്.

English Summary: Financial assistance of up to Rs. 1 crore for women to start their own small business
Published on: 06 March 2021, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now