രാജ്യത്തെ വനിതകളുടെ ക്ഷേമം മുൻ നിര്‍ത്തി ആംരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി.
വനിതകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിൻെറ ഭാഗമായുള്ള പദ്ധതിക്ക് കീഴിൽ ഗര്‍ഭിണികൾക്കും നവജാത ശിശുക്കൾക്കും പോഷകാഹരക്കുറവ് പരിഹരിക്കുന്നതിനുള്ള സഹായം ലഭ്യമാണ്. ഇതുകൂടാതെ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ആദ്യ പ്രസവത്തിന് സാമ്പത്തിക സഹായവും ലഭ്യമാണ്.
ആദ്യ പ്രസവത്തിന് സ്ത്രീകൾക്ക് സര്‍ക്കാരിൻെറ സാമ്പത്തിക സഹായം ലഭ്യമാണ്.
5,000 രൂപയുടെ സാമ്പത്തിക സഹായം മൂന്നു ഗഡുക്കളായി ആണ് വനിതകൾക്ക് നല്‍കുന്നത്. ഗര്‍ഭിണികൾക്കായി നൽകുന്ന ഈ തുക 10,000 രൂപ വരെയായി ഉയര്‍ത്തിയേക്കാം എന്നാണ് സൂചന.
നിലവിൽ ആദ്യ ഗഡുവായ 1,000 രൂപ ലഭിക്കുന്നതിന് അങ്കണവാടികളിലോ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രണ്ടാം ഗഡു 2,000 രൂപ ആറു മാസത്തിനു ശേഷം ലഭിക്കും ചുരുങ്ങിയത് ഒരു പ്രാവശ്യത്തെ എങ്കിലും ഗര്‍ഭകാല പരിശോധനക്ക് ശേഷമായിരിക്കും ഇത് ലഭിക്കുക. മൂന്നാം ഗഡുവായ രണ്ടായിരം രൂപ കുഞ്ഞിൻെറ ജനനം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം കുഞ്ഞിനു വാക്സിൻ ഉൾപ്പെടെ നല്‍കിയശേഷമാണ് ലഭിക്കുക.
സാമ്പത്തിക സഹായം ലഭിയ്ക്കുന്നത് എങ്ങനെ?
അതാതു പ്രദേശങ്ങളിലെ അംഗൻവാടിയിൽ നിശ്ചിത അപേക്ഷ ഫോമിനൊപ്പം, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവാഹ സര്‍ട്ടിഫിക്കറ്റ് കോപ്പി തുടങ്ങിയ വിവരങ്ങൾ നൽകാം. ഗര്‍ഭിണികൾ ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷ ഫോം അങ്കണവാടികൾ വഴി ലഭിയ്ക്കും.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൻെറ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്യാം