1. News

വനിതകൾക്ക് പ്രത്യേക വായ്പാ ഇളവുമായി എസ്ബിഐ

വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക്ക് ഭവന വായ്പയിൽ അധിക ഇളവ് SBI പ്രഖ്യാപിച്ചിരുന്നു. 5 ബേസിസ് പോയിൻറുകളുടെ അധിക ഇളവാണ് പ്രഖ്യാപിച്ചത് . വര്‍ഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ഭവന വായ്പാ പലിശ

Meera Sandeep
SBI offers special loan waivers for women
SBI offers special loan waivers for women

വനിതകൾക്കായി പ്രത്യേക വായ്പാ ഇളവ് പ്രഖ്യാപിച്ച് SBI. ഭവന വായ്പയിലാണ് ഇളവ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആണ് വനിതകൾക്ക് SBI ഭവന വായ്പയിൽ അഘിക ഇളവ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

സ്ത്രീകൾക്ക് മാത്രമായുള്ള ഓഫർ മാർച്ച് 31 വരെ നിലവിൽ ഉണ്ട്. ഇതിൻെറ ഭാഗമായി യോനോ ആപ്പ് വഴി ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന SBI ഉപഭോക്താക്കൾക്ക് അഞ്ച് ബേസിസ് പോയിൻറുകളുടെ അധിക പലിശ ഇളവ് ലഭിക്കും. നിലവിലെ വായ്പയിൽ അഞ്ച് ബേസിസ് പോയിൻറുകൾ ആണ് ഇളവ് പ്രഖ്യാപിച്ചത്. പ്രോസസ്സിംഗ് ഫീസിൽ 100% ഇളവും SBI വാഗ്ദാനം ചെയ്തിട്ടുണ്ട്.

എസ്‌ബി‌ഐ ഭവനവായ്പ പലിശനിരക്കുകൾ അടുത്തിടെ കുറച്ചിരുന്നു. ഉയര്‍ന്ന സിബിൽ സ്‌കോറുള്ളവര്‍ക്ക് 6.70 ശതമാനം മുതലാണ് ഭവന വായ്പാ പലിശ, 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.70 ശതമാനമാണ് പലിശ. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 6.95 ശതമാനം പലിശ നിരക്കാണ് ഈടാക്കുക.

ഫെബ്രുവരിയിൽ, എസ്‌ബി‌ഐയുടെ ഭവനവായ്പ ബിസിനസ് 5 ലക്ഷം കോടി രൂപ മറികടന്നിരുന്നു 2024- സാമ്പത്തിക വർഷത്തോടെ മൊത്തം കൈകാര്യം ചെയ്യുന്ന ഭവന വായ്പകൾ 7 ലക്ഷം കോടി രൂപ കവിഞ്ഞേക്കും എന്നാണ് സൂചന

English Summary: SBI offers special loan waivers for women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds