1. News

സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ മാറ്റം; അറിഞ്ഞിരിക്കേണ്ട പുതിയ 5 മാറ്റങ്ങൾ

പുതിയ നിയമങ്ങൾ‌ പ്രകാരം, പെൺകുട്ടിക്ക് 18 വയസ്സ് തികയാതെ സുകന്യ സമൃദ്ധി സ്കീം അക്കൌണ്ട് പ്രവർത്തിപ്പിക്കാൻ‌ കഴിയില്ല. നേരത്തെ, പെൺകുട്ടിക്ക് 10 വയസ്സ് തികയുമ്പോഴും അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ പദ്ധതി അനുവദിച്ചിരുന്നു. അതുവരെ അക്കൗണ്ട് രക്ഷാധികാരി പ്രവർത്തിപ്പിക്കും. കൂടാതെ, പെൺകുട്ടി അല്ലെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോൾ, SSY അക്കൗണ്ട് പരിപാലിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകേണ്ടതുണ്ട്.

Meera Sandeep
SSY
പുതിയ നിയമങ്ങൾ‌ പ്രകാരം, പെൺകുട്ടിക്ക് 18 വയസ്സ് തികയാതെ സുകന്യ സമൃദ്ധി സ്കീം അക്കൌണ്ട് പ്രവർത്തിപ്പിക്കാൻ‌ കഴിയില്ല

2019 ഡിസംബർ 12ലെ സുകന്യ സമൃദ്ധി യോജന വിജ്ഞാപനം ധനമന്ത്രാലയം പരിഷ്കരിച്ചു. അന്ന് ബാധകമായിരുന്ന പല വ്യവസ്ഥകളും സർക്കാർ പുന:സ്ഥാപിച്ചു. നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുകന്യ സമൃദ്ധി യോജന പദ്ധതിയിലെ ചില മാറ്റങ്ങൾ ചുവടെ ചേർക്കുന്നു.

SSY അക്കൌണ്ടിന്റെ പ്രവർ‌ത്തനം

പുതിയ നിയമങ്ങൾ‌ പ്രകാരം, പെൺകുട്ടിക്ക് 18 വയസ്സ് തികയാതെ സുകന്യ സമൃദ്ധി സ്കീം അക്കൌണ്ട് പ്രവർത്തിപ്പിക്കാൻ‌ കഴിയില്ല. നേരത്തെ, പെൺകുട്ടിക്ക് 10 വയസ്സ് തികയുമ്പോഴും അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ പദ്ധതി അനുവദിച്ചിരുന്നു. അതുവരെ അക്കൗണ്ട് രക്ഷാധികാരി പ്രവർത്തിപ്പിക്കും. കൂടാതെ, പെൺകുട്ടി അല്ലെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോൾ, SSY അക്കൗണ്ട് പരിപാലിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകേണ്ടതുണ്ട്.

ബാധകമായ പലിശ

ഓരോ സാമ്പത്തിക വർഷത്തിലും അക്കൌണ്ടിലേക്ക് നിർബന്ധമായും സംഭാവന ചെയ്യേണ്ട മിനിമം തുകയുണ്ട്. SSY അക്കൌണ്ടിൽ പ്രതിവർഷം 250 രൂപ നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് നിഷ്ക്രിയമായി മാറുമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച്, അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത് വരെ അക്കൗണ്ടുകൾ സ്കീമിന് ബാധകമായ പലിശ നിരക്ക് നേടുന്നത് തുടരും. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ, SSY  അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവർഷം 7.6 ശതമാനമായിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിലും ഇതേ പലിശ നിരക്ക് തന്നെയാണ കണക്കാക്കിയിരിക്കുന്നത്

SSY
പുതിയ നിയമം അനുസരിച്ച്, അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത് വരെ അക്കൗണ്ടുകൾ സ്കീമിന് ബാധകമായ പലിശ നിരക്ക് നേടുന്നത് തുടരും.

കാലാവധിയ്ക്ക് മുമ്പുള്ള അക്കൌണ്ട് ക്ലോസിംഗ്

പുതിയ നിയമങ്ങൾ അനുസരിച്ച്, അക്കൌണ്ട് ഉടമയോ അക്കൌണ്ട് പരിപാലിക്കുന്ന പെൺകുട്ടി മരിക്കുകയോ അല്ലെങ്കിൽ വൈദ്യചികിത്സ ഉൾപ്പെടെയുള്ള ചില കാരണങ്ങളാലോ സുകന്യ സമൃദ്ധി പദ്ധതി അക്കൗണ്ട് പിൻവലിക്കാൻ അനുവദിക്കും. എന്നാൽ പുതിയ നിയമങ്ങളിൽ, താമസസ്ഥലം മാറുമ്പോൾ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ തുടരേണ്ടതുണ്ടോ അല്ലെങ്കിൽ ക്ലോസ് ചെയ്യാനാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് അക്കൗണ്ട്

പുതിയ നിയമങ്ങൾ അനുസരിച്ച്, 2ൽ കൂടുതൽ പെൺകുട്ടികൾക്കായി അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തിൽ, ജനന സർട്ടിഫിക്കേഷനുപുറമെ, ഒരു സത്യവാങ്മൂലത്തിന്റെ അധിക ഡോക്യുമെന്റേഷൻ ആവശ്യകതയുമുണ്ട്. മുമ്പത്തെ സന്ദർഭത്തിൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ രക്ഷാധികാരി ആവശ്യമായിരുന്നു. പദ്ധതി പ്രകാരം, ഒരു കുടുംബത്തിന് പരമാവധി 2 പെൺകുട്ടിക്കാണ് അക്കൗണ്ട് തുറക്കാൻ കഴിയുക. രണ്ടാമത്തെ ജനനത്തിൽ ഇരട്ട പെൺകുട്ടികളാണ് ഉണ്ടാകുന്നതെങ്കിൽ അക്കൌണ്ട് മൂന്ന് പേർക്ക് അനുവദിക്കും

മറ്റ് ചില പരിഷ്കാരങ്ങൾ

പുതിയ നിയമങ്ങൾ അനുസരിച്ച്, സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ SSY അക്കൗണ്ടിന്റെ പലിശ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ, SSY അക്കൗണ്ടിലെ തെറ്റായി ക്രെഡിറ്റ് ചെയ്ത പലിശ പഴയപടിയാക്കുന്നതിനുള്ള മാനദണ്ഡം പിൻവലിച്ചു. ഇപ്പോൾ സ്കീമിലെ പലിശ നിരക്ക് എല്ലാ നിഷ്ക്രിയ അക്കൗണ്ടുകൾക്കും ബാധകമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ജൻധൻ അക്കൗണ്ടിലേക്ക് രണ്ടാം ഗഡുവായ 500 രൂപ വിതരണം ഇന്ന് മുതല്

#SSY#Girl child#Agriculture#Krishi#Faremer#FTB

English Summary: Change in Sukanya Samridhi Yojana; 5 new changes to be aware of-kjmnsep2720

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds