Updated on: 27 June, 2021 11:00 AM IST
Diary Farm

ഫാം തുടങ്ങുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് മാത്രമല്ല, വീട്ടമ്മമാര്‍ക്കും സംരംഭകര്‍ക്കുമൊക്കെ ധനസഹായം നൽകുന്ന സര്‍ക്കാര്‍ പദ്ധതികളുണ്ട്. ക്ഷീരവികസന വകുപ്പിന് കീഴിലെ ചില പദ്ധതികൾ അറിയാം.

പുതുതായി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന കർഷകർക്കും സംരംഭകർക്കുമായി ക്ഷീര വികസന വകുപ്പിൻെറ വിവിധ ധനസഹായ പദ്ധതികൾ ഉണ്ട്. ചില പദ്ധതികളിൽ വനിതകള്‍ക്കും പിന്നോക്കവിഭാഗക്കാർക്കും മുൻഗണന ലഭിക്കും. ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി അതതു ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ ആണ് നൽകേണ്ടത്. ചില പദ്ധതികൾ അറിഞ്ഞിരിക്കാം.

കറവയന്ത്രം വാങ്ങാനും സഹായം

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനുമുണ്ട് സഹായം. തൊഴുത്തു പൂര്‍ണമായി നശിച്ചു പോയവര്‍ക്കും പുതുതായി നിര്‍മിക്കുന്നവര്‍ക്കും ധനസഹായം ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്. വനിതകൾക്കും പന്നോക്ക് വിഭാഗക്കാര്‍ക്കും മുൻഗണന ലഭിക്കും. അതാതു ബ്ലോക്കിലെ ക്ഷീരവികസന യൂണിറ്റിൽ അപേക്ഷ നൽകാം. കറവ യന്ത്രം വാങ്ങുന്നതിന് 25,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. അഞ്ചോ അതിൽ അധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കാണ് മുൻഗണന. സംരംഭകര്‍ക്കും സഹായം ലഭിക്കും. കൂടാതെ അവശ്യാധിഷ്ഠിത ധനസഹായമായി പരമാവധി 50,000 രൂപ വരെ ധനസഹായം ലഭ്യമാണ്. മൊത്തം ചെലവഴിക്കുന്ന തുകയുടെ 50 ശതമാനമാണ് സബ്‍സിഡി ലഭിക്കുക

10പശു യൂണിറ്റിന് 3.6 ലക്ഷം രൂപ സഹായം

ഗോധനം പദ്ധതിക്ക് കീഴിൽ പശുവിനെ വാങ്ങുന്നതിന് 33,000-35,000 രൂപയാണ് ധനസഹായം ലഭിക്കുക. പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന ലഭിക്കും. വനിതകള്‍ക്കും അപേക്ഷിക്കാം. സങ്കരയിനം പശുവിന് 33,000 രൂപയും തനത് ഇനത്തിന് 35,000 രൂപയുമാണ് ലഭിക്കുക. രണ്ടു പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ് എന്നിങ്ങനെ ഫാം തുടങ്ങുന്നവര്‍ക്കുമുണ്ട് സഹായം.

രണ്ടു പശു യൂണിറ്റിന് 66,000 രൂപ സഹായമായി ലഭിക്കും. അഞ്ചു പശുക്കളുടെ ഫാം തുടങ്ങാൻ 1.7 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. 25 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവർക്കാണ് ഈ തുക ലഭിക്കുക.

10 പശു യൂണിറ്റിന് 3.6 ലക്ഷം രൂപ സഹായം ലഭിക്കും. 50 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവർ ആയിരിക്കണം അപേക്ഷ നൽകേണ്ടത്.

English Summary: Financial assistance up to Rs. 3.66 lakh to dairy farmers and housewives to start a farm
Published on: 27 June 2021, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now