1. Livestock & Aqua

ഗിർ പശുക്കളെ വളർത്തിയാലുണ്ടാകുന്ന നേട്ടങ്ങൾ; അവയുടെ തൊഴുത്തു നിർമ്മാണം, ഭക്ഷണ രീതി എന്നിവയെക്കുറിച്ച്

ഇന്ത്യയിലെ കന്നുകാലി വളർത്തൽ വിഭാഗത്തിൽ അറിയപ്പെടുന്ന ഒരു ഇനമാണ് "ഗിർ പശു". ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തു നിന്നുള്ളതാണ് ഈ ഇനം. കേരളം അടക്കമുള്ള മറ്റു പല സംസ്ഥാനങ്ങളിലും ഗിർ ഇനത്തെ വളർത്തുന്നുണ്ട്. സോർത്തി, സുർത്തി, ഭോഡാലി, ദേശാൻ തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. പൊരുത്തപ്പെട്ടുപോകുന്നതിലും പാൽ ഉൽപാദനത്തിനും പേരുകേട്ടതാണ് ഈ ഇനം. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ഇനവുമാണിത്.

Meera Sandeep
Gir Cow
Gir Cow

ഇന്ത്യയിലെ കന്നുകാലി വളർത്തൽ വിഭാഗത്തിൽ അറിയപ്പെടുന്ന ഒരു ഇനമാണ്  "ഗിർ പശു". ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തു നിന്നുള്ളതാണ് ഈ ഇനം. 

കേരളം അടക്കമുള്ള മറ്റു പല സംസ്ഥാനങ്ങളിലും ഗിർ ഇനത്തെ വളർത്തുന്നുണ്ട്. സോർത്തി, സുർത്തി, ഭോഡാലി, ദേശാൻ തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. പൊരുത്തപ്പെട്ടു പോകുന്നതിലും പാൽ ഉൽപാദനത്തിനും പേരുകേട്ടതാണ് ഈ ഇനം. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ഇനവുമാണിത്.

America, Brazil, Venezuela and Mexico,  തുടങ്ങി ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ ഇനത്തെ വളർത്തുന്നു. ലോകമെമ്പാടുമുള്ള പാൽ ഉൽപാദന ശേഷിക്ക് പേരുകേട്ട പശുക്കളാണിത്.

ഗിർ പശുക്കളെ വളർത്തിയാലുണ്ടാകുന്ന നേട്ടങ്ങൾ Benefits of raising Gir cows

- ഇന്ത്യയിൽ, പാൽ ഉൽപ്പാദനത്തിന് ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നതിനാൽ, ഗിർ പശുക്കൾക്ക് കൂടുതൽ മൂല്യമാണുള്ളത്.

- മറ്റ് ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നു.  പാലിൽ ഒരുപാടു ആരോഗ്യഗുണങ്ങളുള്ള A-2 beta casein protein അടങ്ങിയിട്ടുണ്ട്.

- പ്രജനനത്തിന് ഏതു സ്ഥലമായും വളരെയധികം പൊരുത്തപ്പെട്ടുപോകുന്നു.

- ഗിർ പശുക്കൾക്ക് ഉയർന്ന പരിപാലനം ആവശ്യമില്ല.

- ഗിർ പശുക്കൾക്ക് കുറഞ്ഞ മരണനിരക്കും 12 മുതൽ 15 വയസ്സ് വരെയുമാണ് ശരാശരി ആയുസ്സ്.

- ഈ പശുക്കൾക്ക് ഉയർന്ന ഫെർട്ടിലിറ്റി നിരക്ക് ഉണ്ട്, അതിന്റെ ആയുസ്സിൽ ശരാശരി 10 കിടാരികളെ  ഉൽപ്പാദിപ്പിക്കുന്നു.

- പല രോഗങ്ങളെയും പ്രതിരോധിക്കും.

- പാൽ മൂല്യം ഉയർന്നതും പശുക്കൾ മെക്കാനിക്കൽ പാൽ കറക്കുന്നതിന് അനുയോജ്യവുമാണ്.

- ഈ ഇനത്തെ വളർത്തുന്നതിന്, കൂടുതലും സ്വാഭാവിക ഇണചേരൽ സാങ്കേതികതയാണ് അഭികാമ്യം, കൃത്രിമ ബീജസങ്കലനമല്ല.

ഗിർ പശുക്കൾ നല്ല രോഗപ്രതിരോധ ശേഷിയുള്ളവയാണ്
ഗിർ പശുക്കൾ നല്ല രോഗപ്രതിരോധ ശേഷിയുള്ളവയാണ്

തൊഴുത്ത് നിർമ്മിക്കേണ്ട വിധം How to build a Shed

തൊഴുത്തുകൾ നിർമ്മിക്കുന്നതിന് സാധാരണയായി കോൺക്രീറ്റ് ഉപയോഗിക്കുന്നു.   നല്ല വായു സഞ്ചാരമുള്ളതായിരിക്കണം തൊഴുത്ത്.  മേൽക്കൂരയുടെ ഉയരം നടുക്ക് 18 അടിയിലും വശങ്ങളിൽ 8 അടിയിലും നിലനിർത്തണം. കന്നുകാലികൾക്കിടയിലുള്ള സ്ഥലം കുറഞ്ഞത് 5 ചതുരശ്ര മീറ്ററായിരിക്കണം. തൊഴുത്ത് വരണ്ടതായി നിലനിർത്തണം. അനാവശ്യ വസ്തുക്കൾ നീക്കംചെയ്യുന്നതിന് ശരിയായ ഡ്രെയിനേജ് ലഭ്യമാക്കുകയും വേണം. കൊതുകുകളുടെ കൂത്താടികൾ, പരാന്നഭോജികൾ, വൈറസുകൾ എന്നിവ വരാതിരിക്കാൻ പതിവായി വൃത്തിയാക്കൽ നടത്തണം.

ഭക്ഷണരീതി Diet

മൊത്തം കാർഷിക ചെലവിന്റെ 50 ശതമാനം വരെ തീറ്റയ്ക്കായി ചെലവാകുന്നു.   തീറ്റയുമായി ബന്ധപ്പെട്ട ചിലവ് കുറയ്ക്കുന്നതിന് ആവശ്യമായ ഓപ്പൺ ഫീൽഡ് മേച്ചിൽ കൂടാതെ, ഗിർ പശുക്കൾക്ക് ജോവർ, ബജ്ര വൈക്കോൽ, ഉണങ്ങിയ കാലിത്തീറ്റ, കോട്ടൺ സീഡ് കേക്ക്, സോയ തൊണ്ട്, മല്ലി തുടങ്ങിയവ നൽകണം.

കാരറ്റ്, മുരിങ്ങ, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും പശുക്കൾക്ക് നൽകാം. അമിതമായി ഭക്ഷണം നൽകുന്നത് ഒഴിവാക്കുകയും ഭക്ഷണം നൽകുമ്പോൾ ശരിയായ പതിവ് പാലിക്കുകയും വേണം. മലിനീകരണം ഒഴിവാക്കാൻ തീറ്റ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുകയും ഇടത്തരം പൊടി രൂപത്തിൽ തീറ്റ നൽകുകയും വേണം. പശുക്കളുടെ പ്രായത്തിനും അവസ്ഥയ്ക്കും അനുസൃതമായി തീറ്റ നൽകണം. തീറ്റയ്‌ക്കൊപ്പം ആവശ്യമായ അളവിൽ വെള്ളവും നൽകേണ്ടതുണ്ട്.

വരുമാനം Income

ഓരോ പ്രസവ കാലയളവിലും ശരാശരി 1590 കിലോ പാൽ ഉൽപ്പാദിപ്പിക്കുന്നു.  ഈ പശുക്കൾ ആദ്യ പ്രസവ കാലയളവിൽ ശരാശരി 1600 കിലോ പാൽ ഉൽപ്പാദിപ്പിക്കുന്നു.   പശുക്കൾക്ക് പക്വതയേറുതോറും  ഇത് 1800 കിലോ പാലായി വർദ്ധിക്കുന്നു. ഒരു ലിറ്റർ പാലിന്റെ വിൽപ്പന വില 50 മുതൽ 70 രൂപ വരെയാണ്, മറ്റ് ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് താരതമ്യേന കൂടുതലാണ്.

പാൽ ആരോഗ്യകരമാണ്, അതിൽ casein, whey, എന്നീ  പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നതിനാൽ വിപണിയിൽ ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്. കൊഴുപ്പിന്റെ അളവ് 4.7 മുതൽ 5 ശതമാനം വരെയാണ്. 

English Summary: Benefits of farming Gir cows; About their stable construction and diet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds