Updated on: 4 December, 2020 11:18 PM IST

തൃശൂർ ഇരിങ്ങാലക്കുടയിൽ കല്ലേറ്റുകരയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനലില്‍ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റര്‍ പൂർത്തിയാവുന്നു. .2.18 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാവും.. അമേരിക്കന്‍ ഡിസബിലിറ്റി ആക്ടിലെ മാനദണ്ഡപ്രകാരം ഉള്ള ഹൈഡ്രോ തെറാപ്പി സംവിധാനമാണ് സ്ഥാപിക്കുന്നത്.

സെറിബ്രല്‍ പാള്‍സി, സ്പൈനല്‍ ഇഞ്ചുറി, ഒരു വശം തളര്‍ന്നു പോയവര്‍, അങ്ങനെ നാഡീസംബന്ധമായ അസുഖമുള്ളവര്‍ക്ക് വെള്ളത്തിന്റെ പ്രഷറും ടെമ്പറേച്ചറും നിയന്ത്രിച്ചുകൊണ്ട് തെറാപ്പി നടത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോ തെറാപ്പി.കുട്ടികള്‍ക്ക് ചലന വേഗം ലഭിക്കുന്നതിന് സ്പീഡര്‍ റിക്കവറി എന്നത് അടിസ്ഥാനമാക്കിയാണ് ഹൈഡ്രോ തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം സജ്ജീകരിക്കുക. ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്ന ഇന്ന് അപൂര്‍വം ചില സ്ഥാപനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. കേരളത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു തെറാപ്പി സമ്പ്രദായം ഏറെ ഗുണം ചെയ്യും.

English Summary: First Hydrotherapy Centre in Kerala
Published on: 14 November 2019, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now