Updated on: 5 April, 2021 11:24 AM IST
ഡോ.നിഷാന്ത് തോപ്പിൽ

അകക്കണ്ണിൻറെ നേർക്കാഴ്ചയിലൂടെ ഒരു പ്രയാണം അഥവാ 'പെൻഡുലം ഡൗസിംഗ് ' എന്ന വിദഗ്ദ്ധ പരിശീലനം കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടക്കും .
തൃശൂരിലെ എലൈറ്റ്‌ ഇൻറ്റർ നേഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിലായിരിക്കും ആദ്യ പരിശീലനം നടക്കുക .

നമ്മളുടെ ബുദ്ധിയുടെ അപ്പുറത്തേയ്ക്ക് അല്ലെങ്കിൽ ബുദ്ധിയേയും മനസ്സിനെ യും മറികടന്നുകൊണ്ട് യഥാർത്ഥമായ പ്രപഞ്ചസത്യത്തിലേയ്ക്ക് വ്യക്തികളെ കൈപിടിച്ചുയർത്താൻ സഹായിക്കുന്ന അത്ഭുതകരമായ ഈ പരിശീലനം ഏപ്രിൽ 18 ന് ഞായറാഴ്ച യാണ് തൃശ്ശൂരിൽ നടക്കുക .

ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢ രഹസ്യങ്ങളും സത്യവും അറിയുന്നതിനായി പെൻഡുലം ഡൗസിംഗ് വ്യക്തികളെ സഹായിക്കുന്നതെങ്ങിനെയാണെന്ന് ഈ കോഴ്‌സിലൂടെ മനസ്സിലാക്കാവുന്നതാണ് .
ഏകദേശം നാനൂറു വർഷങ്ങൾക്ക് മുമ്പ്‌ ഗലീലിയോ ആണ് പെൻഡുലത്തിൻറെ സാധ്യതകളും പ്രത്യേകതയും മനസ്സിലാക്കിയത് .

പെൻഡുലം ഉപയോഗിച്ചുള്ള ക്ളോക്ക് ആദ്യമായി നിർമ്മിച്ചതാവട്ടെ 1657 ൽ ക്രിസ്ത്യൻ ഹൂയ് ഗതൻസ് എന്ന ഡച്ചു ശാസ്ത്രജ്ഞൻ .

തൊരു ഭാരം കൂടിയ കട്ടിയും നന്നേ ഭാരം കുറഞ്ഞ നൂലിലൊ ,ചരടിലോ ബന്ധിപ്പിച്ച ശേഷം വശങ്ങളിലേയ്ക്ക് ആട്ടിയാൽ അത് പെൻഡുലമായി . ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണ് പെൻഡുലം ആടുന്നത് .

തൂക്കിയിട്ട ഒരു വസ്തു ഇരുവശങ്ങളിലേയ്ക്ക് ചലിക്കുന്നതിനെ 'ദോലനം' എന്നാണ് പറയുക.
ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണത്തെ 'ആവൃത്തി' എന്നും നിശ്ചലാവസ്ഥയിൽ നിന്നുണ്ടാകുന്ന ഏറ്റവും കൂടിയ വ്യതിയാനത്തെ 'ആയതി' എന്നും പറയുന്നു .

എന്നാൽ ഇവിടെ നമ്മൾ പഠിക്കുവാൻ പോകുന്നത് പെൻഡുലം എന്ന ഉപകരണം ഉപയോഗിച്ച് നമ്മളുടെ സബ്ബ് കോൺഷ്യസ് മൈൻഡ് അല്ലെങ്കിൽ ഉപബോധമനസിന്റെ ഒഴുക്ക് പഠിക്കുവാനാണ് .
ചെവി ,ത്വക്ക് ,കണ്ണ് ,നാക്ക് ,മൂക്ക് തുടങ്ങിയ പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി ആറാമിന്ദ്രിയം എന്ന ഒന്നുണ്ടെന്നും ഈ കോഴ്‌സിലൂടെവ്യക്തമാവും .

ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception ) എന്നാണിത് അറിയപ്പെടുക .
നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നമ്മൾ ഈ ലോകത്തെ നോക്കിക്കാണുന്നത് .
ഇന്ദ്രിയങ്ങൾ നൽകുന്ന വിവരങ്ങൾ അഥവാ Informations കൊണ്ടാണ് ബുദ്ധി പ്രവർത്തനം നടത്തുന്നത് .
പെൻഡുലം ഡൗസിംഗ് എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിൻ്റെ കഴിവുകൾ നമ്മൾക്ക് വർദ്ധിപ്പിക്കാനാവും .

ആറാമിന്ദ്രിയം ഉണർന്നു കഴിഞ്ഞാൽ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും പരിശീലനം പൂർത്തിയാക്കുന്നവർക്ക് കൈ വന്നു ചേരും . ഇന്ദ്രിയാതീതമായ അവബോധം( Extra Sensory Perception ) !.
വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .

പെൻഡുലം നമ്മളുടെ കൈയ്യിൽ വെച്ചുകഴിഞ്ഞാൽ സ്വാഭാവികമായും അത് ആടാൻ തുടങ്ങും .
നമ്മൾ ഒരു പ്രത്യേക കാര്യം ഉദ്ദേശിക്കുകയാണെങ്കിൽ നമ്മളുടെ കോൺഷ്യസ് മൈൻഡിൽ നിന്ന് വിട്ട് സബ്ബ് കോൺഷ്യസ് മൈൻഡിന്റെ ചലനങ്ങളായിരിക്കും അതിൽ ഉണ്ടാക്കാൻ തുടങ്ങുക ..
പഞ്ചേന്ദ്രിയങ്ങൾക്കും അപ്പുറത്തേയ്ക്ക് കടക്കാനുള്ള വഴിയും ഉപകരണവുമാണ് അമൂല്യമായ ഈ പെൻഡുലം .

പരിശീനത്തിൽ പങ്കെടുക്കുന്നവർക്ക് പഞ്ചലോഹംകൊണ്ട് നിർമ്മിച്ച പെൻഡുലം എന്ന ഈ അപൂർവ്വ ഉപകരണം സൗജന്യമായി നൽകും .
ഈ ഉപകരണം പൊതു വിപണികളിൽ വിൽപ്പനക്കില്ലാത്തതുമാണ് ,കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ഇതിൻറെ മാന്വലും സൗജന്യമായി ലഭിക്കും .പരിശീനത്തിൻറെ ഭാഗമായി ഒരുമണിക്കൂറിലേറെ ദൈർഖ്യമുള്ള ഡീപ്പ് മെഡിറ്റേഷനും കോഴ്‌സിന്റെ ഭാഗമായി നൽകുന്നതാണ് .

സാധാരണയായി ഭൂമിയിൽ വെള്ളം കണ്ടെത്തുക ,കിണറിൻറെ സ്ഥാന നിർണ്ണയം ,നഷ്ട്ടപ്പെട്ട വസ്തുക്കളുടെ സൂചനകൾ , സ്വർണ്ണം പോലും ഭൂമിയിലുണ്ടോ എന്നറിയുന്നതിനു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ അറിയാനും പെൻഡുലം സഹായിക്കും .
പെൻഡുലം നമ്മളുടെ കൈയ്യിൽ വെച്ചുകഴിഞ്ഞാൽ സ്വാഭാവികമായും അത് ആടാൻ തുടങ്ങും .

നമ്മൾ ഒരു പ്രത്യേക കാര്യം ഉദ്ദേശിക്കുകയാണെങ്കിൽ നമ്മളുടെ കോൺഷ്യസ് മൈൻഡിൽ നിന്നും വിട്ട് സബ്ബ് കോൺഷ്യസ് മൈൻഡിൻറെ ചലനങ്ങളായിരിക്കും പിന്നീട് അതിലുണ്ടാക്കാൻ തുടങ്ങുക .
നമ്മുടെ ബുദ്ധിയുടെ അപ്പുറത്തേയ്ക്ക് അത് കടക്കാൻ തുടങ്ങി എന്നർത്ഥം .

നിങ്ങളുടെ സബ്ബ് കോൺഷ്യസ് മൈൻഡിനെ ആ ഒരു ലവലിലേയ്ക്ക് ഉയർത്തുന്നതാണ് ഈ കോഴ്‌സ് .
ജോതിഷികൾക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങൾക്കും പെൻഡുലം നല്ല മാർഗ്ഗദർശകമായിരിക്കും .

വീട്ടമ്മമാർക്കും ,സാധാരണക്കാർക്കും പ്രൊഫഷനുകൾക്കും വരെ ഏറെ ഉപകാരപ്പെടുന്നതാണ് ഈ പരിശ്രീലനം .

പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ,

കൂടുതൽ വിവരങ്ങൾക്ക് -7034207999 ,9744830888
https://www.youtube.com/watch?v=UTpsCgADHPw

English Summary: First training in pendulam from thrissur on april 18 . all can join
Published on: 05 April 2021, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now