Updated on: 4 December, 2020 11:18 PM IST

ഇടുക്കിയില്‍ മത്സ്യകൃഷി വ്യാപിപ്പിച്ച് മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ചെങ്കുളത്ത് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജില്ലക്കാവശ്യമായ മത്സ്യം ഇവിടെതന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും ശുദ്ധജല മത്സ്യ കൃഷിയിലേക്ക് കൂടുതല്‍ സ്ത്രീ പങ്കാളിത്തം കൊണ്ടുവരാന്‍ സാധിക്കും, ആദിവാസി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ അവസരമൊരുങ്ങും, ശുദ്ധജല മത്സ്യകൃഷിയോടൊപ്പം അലങ്കാര മത്സ്യകൃഷിക്കും പ്രോത്സാഹനം നല്‍കും വിനോദസഞ്ചാര മേഖലകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അക്വേറിയങ്ങള്‍ സ്ഥാപിക്കുക തുടങ്ങി വിവിധ സാധ്യതകള്‍ ജില്ലയില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ചെങ്കുളം ജലാശയത്തിനു സമീപം കെ.എസ്.ഇ.ബി യുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. സാധ്യതകള്‍ പരിശോധിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

English Summary: Fish farming should be promoted in Idukki: Minister J. Mercy kutty Amma
Published on: 29 January 2020, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now