Updated on: 26 July, 2022 9:02 PM IST
മത്സ്യത്തൊഴിലാളികൾക്ക് 'അറിവ്' നൽകാൻ ഫിഷറീസ് വകുപ്പ് ബോധവത്ക്കരണം സംഘടിപ്പിക്കും

എറണാകുളം: ജില്ലയിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  'അറിവ്' എന്ന പേരിൽ  ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി വനിതകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങാൻ അവസരം

ആധുനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, മത്സ്യ സംഭരണം, കടൽ സുരക്ഷ, നിയമവശങ്ങൾ, വിവിധ ആനുകൂല്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ക്ഷേമ പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, പാർപ്പിട പദ്ധതികൾ തുടങ്ങിയവയിൽ വ്യാപകമായ പ്രചരണം നൽകുകയാണ് 'അറിവ്' കൊണ്ട് ലക്ഷ്യമിടുന്നത്. ചെല്ലാനം, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

ഫിഷറീസ്, ക്ഷേമനിധി ബോർഡ്, സാഫ്, മത്സ്യഫെഡ് എന്നിവ മുഖേന നൽകപ്പെടുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, നിലവിലെ നിയമവ്യവസ്ഥ പ്രകാരം മത്സ്യബന്ധനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പുനർഗേഹം പദ്ധതിയുടെ വിവരങ്ങൾ, കടൽസുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ, ലഹരിയുടെ ഉപയോഗം, എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി പദ്ധതി,  ശുചിത്വ സാഗരം പദ്ധതി, വിഭവങ്ങളുടെ സംരക്ഷണം, ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, അപകട സാധ്യത എന്നീ വിഷയങ്ങളിലാണ് ബോധവത്കരണം നടത്തുക.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന പൂർത്തിയായി

ഓരോ ക്യാമ്പിലും കുറഞ്ഞത് 200 മത്സ്യത്തൊഴിലാളികളെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഫിഷറീസ് വകുപ്പിൻ്റെ തീരുമാനം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യഭവൻ ഓഫീസർ, അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും.

English Summary: Fisheries Dept will organize awareness raising under the Thironnati scheme
Published on: 26 July 2022, 08:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now