Updated on: 26 April, 2023 8:49 PM IST
ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ 'തീരസദസ്സുകൾ മെയ് 1 മുതൽ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ: തീരമേഖലയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ''തീരസദസ്സ്''കളുടെ ജില്ലാതല പരിപാടികൾക്ക് മെയ് 1 ന് തുടക്കമാകും.  ജില്ലയിൽ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേർത്തല,അരൂർ എന്നീ നിയോജക മണ്ഡലങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

സദസ്സിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, ട്രേഡ് യൂണിയൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേരുന്നുമുണ്ട്.  സദസ്സിന്റെ നടത്തിപ്പിനായി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയും കളക്ടർ ചെയർമാനും ഫിഷറീസ് ജില്ലാ ഓഫീസർ കൺവീനറുമായ ജില്ലാ അദാലത്ത് സെല്ലും രൂപവൽക്കരിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ 4,192 പരാതികൾ ആണ് ലഭിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

ഇതിൽ ഭൂരിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, ജലഅതോറിറ്റി, റവന്യൂ, കടാശ്വാസ കമ്മീഷൻ, ഭവന നിർമ്മാണം, തുറുമുഖ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ്.  ഇവ അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുമുണ്ട്.  തീരസദസ്സിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതികളിന്മേലുള്ള തുടർനടപടികൾ അറിയിക്കും. ഇതോടൊപ്പം അതത് തീരമേഖലയിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുകയും തുടർന്ന് കലാസാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

തീരസദസ്സ് നടത്തുന്ന സ്ഥലങ്ങളും തീയതിയും ചുവടെ:

ഹരിപ്പാട് - ജെ.എം.എസ്.ഹാൾ ആറാട്ടുപുഴ മെയ് 1, ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ.

അമ്പലപ്പുഴ - വണ്ടാനം മെഡിക്കൽ കോളേജ് ക്യാമ്പസ് ഓഡിറ്റോറിയം മെയ് 2    രാവിലെ 9.30 മുതൽ 1 വരെ

അരൂർ - സെന്റ് സെബാസ്റ്റ്യൻസ് ഹൈസൂകൾ, പള്ളിത്തോട് മെയ് 3 രാവിലെ 9.30 മുതൽ 1 വരെ

ആലപ്പുഴ - ഗവൺമെന്റ് ഹൈസ്‌കൂൾ, പൊള്ളേത്തൈ, ആലപ്പുഴ മെയ് 3, ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ.

ചേർത്തല - സെന്റ് ഫ്രാൻസീസ് അസീസി ഹയർ സെക്കണ്ടറി സ്‌കൂൾ, അർത്തുങ്കൽ മെയ് 13, ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ.

English Summary: Fisheries Dept's 'Theerasadassukal' in the dist will start from May 1
Published on: 25 April 2023, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now