Updated on: 29 April, 2023 2:40 PM IST

തൃശൂർ: തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്കായി മൃഗസംരക്ഷണ - വനം വകുപ്പുകൾ സജ്ജം. സുരക്ഷാ ക്രമീകരണങ്ങൾ മന്ത്രി കെ രാജൻ വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും ചേർന്നാണ് തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിക്കുന്നത്.

കൂടുതൽ വാർത്തകൾ: റേഷൻ കടകൾ തുറന്നു; വിതരണത്തിന് പ്രത്യേക സമയക്രമം

കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ വച്ചാണ് മന്ത്രി ആനകളെ സന്ദർശിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന് പേരുള്ള ആനയെ മൃഗസംരക്ഷണ വകുപ്പ് ആദ്യം പരിശോധിച്ചു. കടുത്ത വേനലിൽ ആനകളുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധവേണമെന്ന് മന്ത്രി കെ രാജൻ നിർദേശിച്ചു.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലത മേനോന്റെ നേതൃത്വത്തിൽ 52 വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന സംഘമാണ് ആനകളെ പരിശോധിക്കുന്നത്. പൂരത്തോടനുബന്ധിച്ച് ആനകൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ നൽകാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. രേഖകളുടെ പരിശോധന, ആനകളുടെ ആരോഗ്യാവസ്ഥ വിലയിരുത്തൽ എന്നിവ റേഞ്ച് ഫോറസ്റ്റ് ഓഫീസർ
എം.ജെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തും.

പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. തൃശൂർ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാൻമാരുടെ ലൈസൻസ് വിവരങ്ങൾ, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. നിലവിൽ 95 ആനകളെ പരിശോധിക്കാനുള്ള അപേക്ഷയാണ് നൽകിയിരിക്കുന്നത്.

വൈകിട്ട് 4 മുതൽ 10 മണി വരെയാണ് പരിശോധന നടക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, ദേവസ്വം ബോർഡ് അംഗം മുരളി, ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. ഒ ജി സൂരജ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബാസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: fitness testing of elephants for thrissur pooram Animal Husbandry and Forest Departments are ready
Published on: 29 April 2023, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now