1. News

ഓപ്പറേഷന്‍ ഗജയ്ക്ക് പുറമേ ആനയെ തുരത്താന്‍ പുതിയ പദ്ധതിയും

കാട്ടനകളുടെ ശല്യത്താല്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കായി ഓപ്പറേഷന്‍ ഗജയ്ക്ക് പുറമേ ആനയെ തുരത്താന്‍ 3.5 കോടി രൂപ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

K B Bainda
നഷ്ടപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയിച്ചു.
നഷ്ടപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയിച്ചു.

കാസർഗോഡ് : കാട്ടനകളുടെ ശല്യത്താല്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കായി ഓപ്പറേഷന്‍ ഗജയ്ക്ക് പുറമേ ആനയെ തുരത്താന്‍ 3.5 കോടി രൂപ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

കാസര്‍കോട് താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കാട്ടുപന്നിയെ തുരത്താന്‍ ഒരോ പ്രദേശത്തും അനുമതിയുള്ളവര്‍ക്ക് വെടിവെച്ച് കൊല്ലാമെന്നും കളക്ടര്‍ പറഞ്ഞു.

 

കാട്ടുമൃഗങ്ങള്‍ നശിപ്പിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ കുണ്ടംകുഴിയിലെ കര്‍ഷകന്‍ വെങ്കിട്ട കൃഷ്ണ ഭട്ടിന് ആശ്വാസം ലഭിച്ചു.

നഷ്ടപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയിച്ചു. ഇരുവശവും വനമേഖലയാല്‍ ചുറ്റപ്പെട്ട ഭട്ടിന്റെ കൃഷിയിടത്തിലെ പ്രധാന ശല്യം കുരങ്ങാണ്. ഇവയെ പിടിച്ച് വന്ധീകരിക്കാനായി കൂടുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

മുന്നാട് വില്ലേജില്‍ താമസിക്കുന്ന പൂക്കുന്നത്ത് സുകുമാരന്റെ കൈവശമുള്ള ഭൂമി അളന്ന് 15 നകം പട്ടയം നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി.

80 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത എടനീര്‍ നാരായണനും 60 വര്‍ഷമായി വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത ബോവിക്കാനത്തെ അമ്മന്‍കോട് അബൂബക്കറിനും പട്ടയം ലഭിക്കും.

അദാലത്തില്‍ 31 പരാതികളാണ് പരിഗണിച്ചത്. എല്ലാ പരാതികള്‍ക്കും നടപടി സ്വീകരിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൈദ്യുതിയെത്തും; വേലൂട്ടിക്കും ശാരദയ്ക്കും ഇനി ധൈര്യമായി കൃഷിയിറക്കാം

English Summary: In addition to Operation Gaja, there is a new plan to chase the elephant

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds