Updated on: 4 December, 2020 11:18 PM IST


2018-ലെ പ്രളയം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. വരള്‍ച്ചയും ഉപ്പുവെള്ളവുമാകും പ്രധാന പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള അടിയന്തരനടപടി വേണമെന്ന് റിപ്പോര്‍ട്ടിൽ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളുമടക്കം 28 സ്ഥാപനങ്ങള്‍ വ്യത്യസ്തമേഖലകളിലാണ് പഠനം നടത്തിയത്.പ്രശ്നപരിഹാരത്തിനുള്ള കര്‍മപദ്ധതിയും ഇതോടൊപ്പം നല്‍കും.

ജൈവമേഖല സംരക്ഷിക്കണം

അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള നിര്‍മാണങ്ങള്‍ ആവാസവ്യവസ്ഥയെ കാര്യമായി തകര്‍ത്തു. ജൈവസമ്പന്ന മേഖലകളെ സംരക്ഷിച്ചുമാത്രമേ കാര്‍ഷികമേഖലയിലെ പ്രവൃത്തികള്‍ നടപ്പാക്കാവൂ. നദീതടങ്ങളിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കണം. ആനത്തൊട്ടാവാടിപോലെയുള്ള 150-ഓളം വൈദേശിക സസ്യങ്ങളുടെ വ്യാപനം പ്രളയം വേഗത്തിലാക്കി. കാര്‍ഷികോത്പാദനം മുതല്‍ എല്ലാത്തിനെയും ഇതുബാധിക്കും. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. അത് സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആവാസവ്യവസ്ഥ തകര്‍ത്തു

കഴിഞ്ഞവര്‍ഷത്തെ പ്രളയം 700-ലധികം ആവാസവ്യവസ്ഥകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ പ്രദേശത്തെയും വയലുകള്‍, കുന്നുകള്‍, തോടുകള്‍, കുളങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, ജന്തുജീവജാലങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കി. 200-ലധികം കാര്‍ഷിക ജനിതക വൈവിധ്യത്തെ ബാധിച്ചു. വിത്തിനങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി വിത്തിനങ്ങളിൽ തുടർച്ച നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി. ആയിരത്തോളം ജീവിവർഗങ്ങളെയും ബാധിച്ചു. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും സന്തുലനാവസ്ഥ നഷ്ടമായത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

ജൈവമേഖല സംരക്ഷിക്കണം അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള നിർമാണങ്ങൾ
ആവാസവ്യവസ്ഥയെ കാര്യമായി തകർത്തു. ജൈവസമ്പന്ന മേഖലകളെ സംരക്ഷിച്ചുമാത്രമേ കാർഷികമേഖലയിലെ പ്രവൃത്തികൾ നടപ്പാക്കാവൂ..നദീതടങ്ങളിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കണം. ആനത്തൊട്ടാവാടിപോലെയുള്ള 150-ഓളം വൈദേശിക സസ്യങ്ങളുടെ വ്യാപനം പ്രളയം വേഗത്തിലാക്കി.കാർഷികോത്പാദനം മുതൽ എല്ലാത്തിനെയും ഇതുബാധിക്കും.കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങൾ കർഷകർക്കുണ്ട്. അത് സംരക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Flood affects food security in Kerala
Published on: 27 August 2019, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now