Updated on: 4 December, 2020 11:18 PM IST

മൃഗസംരക്ഷണ വകുപ്പ് പ്രളയാനന്തരം മലപ്പുറം ജില്ലയില്‍ കര്‍ഷകര്‍ക്കായി അനുവദിച്ചത് 46,58,852 രൂപയുടെ സാമ്പത്തിക സഹായം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ 697 കര്‍ഷകര്‍ക്കാണ് അതിജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിച്ചത്. 45 പശു, 39 കിടാവ്, 17 കിടാരി, 17 എരുമ, 246 ആട്, 78 ആട്ടിന്‍കുട്ടി, 188 തൊഴുത്ത് എന്നിവയ്ക്കും 15057 പക്ഷികള്‍ക്കു(കോഴി-കാട)മാണ് ഈ തുക അനുവദിച്ചത്

പ്രളയകാലത്ത് ജില്ലയില്‍ 5,64,27,636 രൂപയുടെ നാശനഷ്ടമാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിധിയിലുണ്ടായത്. പശുക്കളും കാളകളുമായി 164, 359 ആടുകള്‍, കോഴി-കാട ഇനത്തില്‍ 431769, 7556 താറാവുകള്‍, ഒരു പന്നി, 21 മുയലുകള്‍ എന്നിവയ്ക്ക് പുറമെ തൊഴുത്തിന്റെ കൂടി നഷ്ടം കണക്കാക്കിയാണ് മൃസംരക്ഷണ വകുപ്പ് നാശനഷ്ടം രേഖപ്പെടുത്തിയത്. ജില്ലാ കലക്ടറുടെ ഫണ്ടില്‍ നിന്നുള്ള പത്ത് ലക്ഷം രൂപ കൂടി ചേര്‍ത്താണ് അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കിയത്. ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 83 കെയ്‌സ് പാല്‍പ്പൊടി, ഒരു ലോഡ് കാലിത്തീറ്റ, മരുന്നുകള്‍ എന്നിവയും സൗജന്യമായി നല്‍കിയിരുന്നു. പാല്‍പ്പൊടിയ്ക്ക് മാത്രമായി 3,15,533 രൂപയും മരുന്നുകളുടെ വിതരണത്തിനായി 1,4966,987 രൂപയുമാണ് ചെലവ് വന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ ചെലവില്‍ 10 കേന്ദ്രങ്ങളില്‍ ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചിരുന്നതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.

English Summary: Flood,animal husbandry department distributed 46.58 lakh rupees
Published on: 22 July 2019, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now