Updated on: 4 December, 2020 11:18 PM IST

ആദ്യമായി വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടികളെ കൂട്ടരുത്. വേദനാജനകമായ കാഴ്ചകൾ അവരിൽ മാനസികാഘാതം ഉണ്ടാക്കും. രാത്രിയിൽ പോകുന്നത് ഒഴിവാക്കുക.

ഗേറ്റ് തള്ളിത്തുറക്കുന്നതിനു മുൻപു മതിലിനു തകരാർ ഉണ്ടോയെന്നു നോക്കുക. ചുമരുകളുടെയും മേൽക്കൂരയുടെയും ബലം പരിശോധിക്കുക. വഴിയിലും മുറ്റത്തും കനത്തിൽ ചെളിയുണ്ടെങ്കിൽ അതിലൂടെ നടക്കുന്നത് ഒഴിവാക്കുക.

പറ്റുമെങ്കിൽ ജനാലകൾ പുറത്തുനിന്നു തുറക്കുക. വീടു തുറന്ന് അൽപസമയം കഴിഞ്ഞ് ഉള്ളിലേക്കു പ്രവേശിക്കുക. ഉള്ളിലേക്കു കടക്കും മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. വൈദ്യുതോപകരണങ്ങളുടെ പ്ലഗ് ഊരിയിടുക..ഗ്യാസ് സിലിണ്ടർ അടയ്ക്കണം....
വീടു വൃത്തിയാക്കുമ്പോൾ മാസ്ക്, കയ്യുറ എന്നിവ ഉപയോഗിക്കണം. അല്ലെങ്കിൽ മൂക്കും വായും തുണികൊണ്ടു തുണികൊണ്ടു മറയ്ക്കണം.

ആരോഗ്യം ∙ ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, വയറുകടി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടരാനുള്ള സാധ്യത .കൂടുതലായതിനാൽ ശുദ്ധജലം ഉപയോഗിക്കണം. ∙ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ വഴി ശുദ്ധിയാക്കുക. ഇതിനുള്ള ബ്ലീച്ചിങ് പൗഡർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ലഭിക്കും. 

കുപ്പിവെള്ളമാണെങ്കിലും തിളപ്പിച്ച് ഉപയോഗിക്കുക. ∙ മുറ്റത്തോ പറമ്പിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കരുത്. ഈ വെള്ളത്തിൽ കൂടുതൽ നേരം നിന്നാൽ എലിപ്പനി സാധ്യത വർധിക്കും. കുപ്പിച്ചില്ല് ഉൾപ്പെടെ വസ്തുക്കളിൽ നിന്നു മുറിവേറ്റാൽ വിദഗ്ധ ചികിത്സ തേടണം.തണുപ്പുള്ളതിനാൽ ദാഹം കുറവായിരിക്കും. ദാഹം ഇല്ലെങ്കിലും കുറഞ്ഞത് 2 ലീറ്റർ വെള്ളം കുടിക്കണം.

English Summary: Flood:Safety first
Published on: 14 August 2019, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now