ലോക്‌ഡൗൺ നീണ്ടുപോയതോടെ പൂ വിപണിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരും വ്യാപാരികളുമായുള്ള രണ്ടായിരത്തോളം പേർ മറ്റൊരു വഴിയുമില്ലാതെ ബുദ്ധിമുട്ടിലാണ് . രണ്ട് മാസത്തിലേറെയായി പൂ വിപണി വാടിക്കിടക്കുകയാണ്. അവശ്യ സര്‍വീസില്‍പ്പെടാത്തതിനാല്‍ പൂക്കള്‍ എത്തുന്നുമില്ല.ഉത്സവങ്ങളും കല്യാണങ്ങളും മാറ്റിവച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ഓഡിറ്റോറിയവും വേദിയുമൊക്കെ ഒരുക്കാന്‍ വിവാഹ ആവശ്യങ്ങള്‍ക്കാണ് പൂക്കള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. കൊവിഡ് നിയന്ത്രണം മൂലം ഇത്തരം ആര്‍ഭാടങ്ങളൊക്കെ ഒഴിവാക്കി.വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു.ക്ഷേത്രങ്ങളില്‍ പൂജ ചടങ്ങിന് മാത്രമായതിനാൽ . ക്ഷേത്രങ്ങളിലും പൂക്കള്‍ വാങ്ങേണ്ടി വരുന്നില്ല. ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ വഴിപാടായി ചാര്‍ത്താനുള്ള മാലയടക്കമുള്ളവയ്ക്കും ഡിമാന്‍ഡില്ല. ഇതെല്ലാം പൂക്കടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കല്യാണമാല, റീത്ത് എന്നിവയ്ക്കും ആവശ്യക്കാരില്ല. .മരണച്ചടങ്ങുകള്‍ക്ക് നിയന്ത്രണമുള്ളതിനാൽ മുള്ളതിനാൽ മരണ വീടുകളില്‍ പോകുന്നവര്‍ മൃതദേഹങ്ങളില്‍ അര്‍പ്പിക്കാന്‍ പൂക്കള്‍ കൈകളില്‍ കരുതിയിരുന്നു. മരണ വീടുകളില്‍ എത്തുന്നതിന് നിയന്ത്രണമായതോടെ എല്ലാവരും വേഗം ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങുകയാണ്.
തേനിയില്‍ നിന്ന് പൂക്കളെത്തുന്നില്ല. നാഗര്‍കോവില്‍ നിന്ന് ട്രെയിന്‍ മുഖേന ചില വ്യാപാരികള്‍ പൂക്കള്‍ എത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഡിമാന്‍ഡില്ല. ലോക്ക് ഡൗണായതോടെ പാടങ്ങളില്‍ പൂക്കള്‍ നുള്ളാനും പണിക്കാര്‍ എത്തുന്നില്ല. പൂപ്പാടങ്ങള്‍ കൂട്ടത്തോടെ നശിച്ചും പോയി. ജില്ലയിലെ കടകളിലേക്ക് ബന്ധപ്പെട്ട് ഓര്‍ഡര്‍ എടുക്കാനും ഇപ്പോള്‍ ഏജന്റുമാര്‍ വിളിക്കുന്നില്ല. പൂക്കളുടെ വില കൂടിയിട്ടില്ലെങ്കിലും ട്രാന്‍സ്‌പോര്‍ട്ടിംഗ് നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.. ലോക്‌ഡൗണിനെത്തുർന്ന് മാർച്ച് 25ന് അടച്ച തോവാള പൂ മാർക്കറ്റിൽ 58 ദിവസത്തെ ഇടവേളയ്ക്കു ശേഷം തുറന്നു.സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി മാർക്കറ്റ് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. വിപണി പഴയനിലയിലേയ്ക്ക് എത്താൻ മാസങ്ങൾ വേണ്ടി വരുമെന്ന വിലയിരുത്തൽ വ്യാപാരികളെ ആശങ്കയിലാക്കുന്നു.തമിഴ്നാട്ടില്‍ പൂപ്പാടങ്ങള്‍ കൂട്ടത്തോടെ നശിച്ച് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇത് തിരിച്ചുപിടിക്കാന്‍ ലോക്ക്ഡൗണിന് ശേഷം പൂക്കള്‍ക്ക് വിലകൂടുമെന്നുറപ്പാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കറിവേപ്പിലയുടെ വാണിജ്യ കൃഷിക്ക് തുടക്കം കുറിക്കുകയാണ് .