Updated on: 9 September, 2022 2:03 PM IST

1. രാജ്യത്തെ വനിതാ സംരംഭകർക്ക് പിന്തുണ നൽകാൻ കേന്ദ്ര സർക്കാരിന്റെ 'സ്റ്റാൻഡപ് ഇന്ത്യ' സ്കീമുകൾ. വിവിധ ബാങ്കുകൾ വഴിയാണ് ഈ വായ്പാ പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപയും, പരമാവധി ഒരു കോടിയുമാണ് വായ്പാ പരിധി. പുതുതായി ആരംഭിക്കുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് അനുവദിച്ചിട്ടുള്ള പദ്ധതിയിൽ ഈട് ആവശ്യമില്ല. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പരമാവധി മോറട്ടോറിയം 18 മാസമാണ്. ഓരോ ബാങ്കിലും പലിശയ്ക്ക് വ്യത്യാസമുണ്ടാകും. പദ്ധതി ചെലവിൻെറ 75 ശതമാനം വരെയാണ് ലോൺ ലഭിയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.standupmitra.in/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെങ്ങാലിക്കോടൻ ഓണച്ചന്തയുമായി വരവൂർ ഗ്രാമപഞ്ചായത്ത്

2. വിഷരഹിത ഭക്ഷണം ഉറപ്പാക്കാൻ കർഷക ചന്തകൾ സ്ഥിരമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. തിരുവനന്തപുരത്ത് നടന്ന ഓണസമൃദ്ധി 2022 കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ നേതൃത്വത്തിൽ 2010 കർഷക ചന്തകളാണ് കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുള്ളത്. ഓണ വിപണികളിൽ കാർഷിക ഉൽപന്നങ്ങൾ 10 മുതൽ 20 ശതമാനം വരെ അധിക വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

3. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ വിറ്റത് 1.65 കോടിയുടെ പൂക്കൾ. ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കളാണ് പ്രധാനമായും കൃഷി ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ‘എല്ലാവരും കൃഷിയിലേക്ക്’, പഞ്ചായത്തുകളുടെ ‘തരിശുരഹിത പഞ്ചായത്ത്’ തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണ് പൂകൃഷി നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇതുവരെ ഉൽപാദിപ്പിച്ചത് 27.5 മെട്രിക് ടണ്ണിലധികം പൂക്കളാണ്. 13 പഞ്ചായത്തുകളിലായി
3.4 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തത്.

4. ഓണസമൃദ്ധി 2022ന്റെ ഭാഗമായി മയ്യനാട് കൃഷിഭവനിൽ കർഷകചന്തയ്ക്ക് തുടക്കം. കർഷകചന്തയുടെ ഉദ്ഘാടനം മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 4 മുതൽ 7 വരെയാണ് മേള നടക്കുക. മയ്യനാട് പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് ചന്തയിൽ വിൽക്കുന്നത്. ജെ. ഷാഹിദ വാർഡ് മെമ്പർ ഹലീമയ്ക്ക് പച്ചക്കറികൾ നൽകി ആദ്യ വിൽപനയ്ക്ക് തുടക്കം കുറിച്ചു.

5. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലെ ഫുഡ് കോർട്ടുകൾ തയ്യാർ. ഫുഡ്‌ കോർട്ടുകളുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിർവഹിച്ചു . ഭക്ഷ്യമേളകളാണ് ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണമെന്നും കുടുംബശ്രീ പ്രവർത്തകർക്ക് ലാഭമുറപ്പാക്കുന്നതോടൊപ്പം ഫുഡ് കോർട്ടുകൾ വിനോദ സഞ്ചാരികൾക്ക് ഒരു പുത്തൻ അനുഭവം കൂടിയാകുമെന്ന് മന്ത്രി പറഞ്ഞു. തുളുനാടൻ ദം ബിരിയാണി, വിവിധതരം പുട്ടുകൾ, ഫിഷ് മീൽ, കപ്പ വിഭവങ്ങൾ, തലക്കറി മുതൽ പായസം വരെ ഫുഡ് കോർട്ടുകളിൽ ലഭിക്കും.

6. എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജില്ലാ സംരംഭകത്വ വികസന ഇടനാഴി പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഏകദിന ശിൽപശാലകളുടെ ജില്ലാതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ഡിസ്ട്രിക്റ്റ് എന്റര്‍പ്രണര്‍ഷിപ്പ് കോറിഡോര്‍ വഴി നൂതന സംരംഭങ്ങള്‍ ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

7. സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് സെക്രട്ടേറിയറ്റിൽ കൃഷിയാരംഭിച്ചത്. ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന ഓണചന്തകൾ ഇന്ന് മുതൽ കേരളത്തിലുടനീളം പ്രവർത്തിച്ച് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഓണചന്തകളിൽ ജൈവ ഉൽപന്നങ്ങൾക്കാണ് മുൻഗണനയെന്നും 21 വാഹനങ്ങളിലായി സഞ്ചരിക്കുന്ന ഓണചന്ത ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

8. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊല്ലം കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിൽ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടന്നു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 6 മാസങ്ങൾക്ക് മുമ്പ് ഫാക്ടറി തൊഴിലാളികൾ ചേർന്നാണ് കൃഷി ആരംഭിച്ചത്. ഏത്തവാഴ, പച്ചമുളക്, ചീര, വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ, പയർ, മരച്ചീനി, പടവലം, ഇഞ്ചി ഉൾപ്പെടെ 12 ഇനം പച്ചക്കറികളാണ് ജൈവ രീതിയിൽ ഇവിടെ കൃഷി ചെയ്തത്.

9. ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാൻ നഴ്‌സറി നിയമ നിർമാണം നടത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നവീകരിച്ച പന്തളം കരിമ്പ് വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിത്തുകളും നടീല്‍വസ്തുക്കളും ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്വകാര്യ നഴ്‌സറികള്‍ക്ക് ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മൊബൈല്‍ നഴ്‌സറികളെ നിയന്ത്രിക്കാൻ വ്യവസ്ഥകള്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

10. പ്രവാസി മലയാളികൾക്കൊപ്പം ഓണത്തെ വരവേൽക്കാനൊരുങ്ങി ദുബായ് വിപണി. സദ്യയ്ക്കുള്ള വാഴയില മുതൽ പൂക്കൾ വരെ വിപണിയിൽ സജീവം. വലിയ സൂപ്പർമാർക്കറ്റുകളിൽ വരെ ഓണച്ചന്ത ഒരുങ്ങിയിട്ടുണ്ട്. സദ്യയ്ക്ക് ആവശ്യമായ ഉൽപന്നങ്ങൾ മുതൽ സദ്യയുടെ പാക്കേജ് വരെ ഓണച്ചന്തകളിൽ ലഭ്യമാണ്. കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികൾക്കും തമിഴ്നാട്ടിൽ നിന്നെത്തിയ പൂക്കൾക്കും പ്രവാസലോകത്ത് വലിയ ഡിമാൻഡാണ്. വസ്ത്രങ്ങൾക്കുള്ള വിലക്കിഴിവ് കൂടാതെ നിരവധി ഓണ സമ്മാനങ്ങളും സൂപ്പർ മാർക്കറ്റുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

11. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിയും മിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്രാടദിനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തിരങ്ങളിൽ നാളെ മുതൽ ഈ മാസം ഏഴ് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Flowers worth Rs 1.65 crore were sold in Malappuram
Published on: 04 September 2022, 04:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now