Updated on: 4 December, 2020 11:18 PM IST
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടാൻ പുതിയ പദ്ധതിയുമായി മലപ്പുറം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ ''പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം'' പദ്ധതി തുടങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെത്തിച്ചാല്‍ പകരം ഭക്ഷണമടങ്ങിയ പാക്കറ്റ് നല്‍കുന്നതാണ് ഈ പദ്ധതി. 
 
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെ എം.ആര്‍.എഫ് യൂനിറ്റായ 'ഖനി'യിലെത്തിച്ചാല്‍ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നരവരെയുള്ള സമയത്താണ് ഭക്ഷണം നല്കുക.
പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗണ്‍ മുതല്‍ കോട്ടപ്പടി വരെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു. 
 
മലപ്പുറം നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഔദ്യോഗിക വാഹനത്തില്‍ മാലിന്യമടങ്ങിയ കവറുമായി  'ഖനി'യിലെത്തി പി. ഉബൈദുള്ള എം.എല്‍.എയെ ഏല്‍പ്പിച്ചു. എം.എല്‍.എ ഭക്ഷണം കലക്ടര്‍ക്ക് നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
English Summary: food packet in return to plastic waste program starts in malappuram
Published on: 18 November 2019, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now