Updated on: 4 December, 2020 11:18 PM IST

ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കളായ പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറി, പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ ഉൾപ്പെടെയുള്ളവയുടെ കൗണ്ടർ വിൽപന സമയമാണ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ഡെലിവറി സമയം രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ്.

എന്നാൽ, ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്ക് വൈകിട്ട് അഞ്ചിന് ശേഷം പ്രവർത്തനാനുമതി ലഭിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടാണ് വിശദീകരണ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുമ്പോൾ അത്യാവശ്യമുള്ള ചുരുങ്ങിയ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. ബ്രേക്ക് ദി ചെയിൻ ഉൾപ്പെടെ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങളും ഇവർ പാലിക്കണം.

English Summary: Food processing and production units can work from full time this covid time
Published on: 11 April 2020, 02:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now