Updated on: 4 December, 2020 11:18 PM IST

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഭക്ഷ്യോല്‍പാദന- വിതരണ-വിപണന സ്ഥാപനങ്ങള്‍ വ്യക്തിശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ഇതിനായി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോപ്പ്, സാനറ്റൈസര്‍, ടിഷ്യു എന്നിവ കടയുടമകള്‍ ലഭ്യമാക്കണം.

ഭക്ഷണ പദാര്‍ത്ഥങ്ങളുമായി സമ്പർക്കം വരുന്ന പ്രതലങ്ങള്‍ യഥാസമയം അണുവിമുക്തമാക്കണം. ഫ്രൂട്ട്സ്, സാലഡ്സ് തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ ശുദ്ധജലം ഉപയോഗിച്ച്‌ കഴുകിയ ശേഷം മാത്രം ഉപയോഗിക്കണം. ഇറച്ചി ഉത്പന്നങ്ങള്‍ ശരിയായ താപനിലയില്‍ പാകംചെയ്ത് ഉപയോഗിക്കണമെന്നും സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുട നീളം സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച്‌ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ 18004251125 എന്ന നമ്പറിൽ അറിയിക്കാം.

English Summary: Food safety measures should be taken in view of Covid 19 spread
Published on: 18 March 2020, 05:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now