Updated on: 4 December, 2020 11:19 PM IST
ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും.
എ.എ.വൈ.വിഭാഗം (മഞ്ഞ കാർഡ്)
30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പ് സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും. 
കേന്ദ്ര സർക്കാരിൻ്റെ പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം  കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസങ്ങളിൽ പയർ / കടല ലഭിക്കാത്തവർക്ക് അതും കൂടി ചേർത്ത് ലഭിക്കും. 
മുൻഗണനാ വിഭാഗം പിങ്ക് കാർഡ്
കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.കേന്ദ്ര സർക്കാരിൻ്റെ പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. 
പൊതു വിഭാഗം സബ്സിഡി നീല കാർഡ്
ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാർഡിന് രണ്ട് കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. അതാത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാർഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും. 
പൊതുവിഭാഗം നോൺ സബ്സിഡി - വെള്ള കാർഡ്
3 കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. 
ലഭ്യതക്കനുസരിച്ച് കാർഡിന് 2കിലോ മുതൽ 3 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും. അതാത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാർഡിന് അഞ്ച് കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ കാർഡിന് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാർഡിന് 4 ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 28 രൂപ നിരക്കിൽ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി മുതല്‍ സപ്ലൈകോ വഴിയും വിപണനം ചെയ്യും
#Food #Ration #Supplyco #Rationshop #Kerala #Government
English Summary: Foodgrains available to each category of ration card holders during the month of October.-kjkbboct2020
Published on: 20 October 2020, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now