Updated on: 4 December, 2020 11:18 PM IST

കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുൾപ്പടെ ഇറക്കുമതി ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ‌ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിട്ടി (എഫ്എസ്എസ്എഐ). പക്ഷെ, അസംസ്കൃതമായതോ വേവിക്കാത്തതോ ആയ മാംസവും സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷ്യോൽപന്നങ്ങളും കഴിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ഭക്ഷണത്തിലൂടെ പകരുമോ എന്ന് പരിശോധിക്കുന്നതിനായി എഫ്എസ്എസ്എഐ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, ഭക്ഷണത്തിലൂടെ പകരുന്നതിന്റെ നിർണായക തെളിവുകളൊന്നും കമ്മിറ്റി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.

കോഴിയിറച്ചിയിലൂടെ കൊറോണ പകരുമെന്ന പ്രചാരണങ്ങളില്‍ കഴിഞ്ഞ ഒരു മാസം 1,750 കോടിയുടെ നഷ്ടമാണ് രാജ്യത്താകമാനമുണ്ടായത്. ശാസ്ത്രീയമല്ലാത്ത പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ചിക്കൻ ഉൾപ്പെടെയുള്ള വേവിച്ച മാംസാഹാരങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. . ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ശരിയായി പാചകം ചെയ്തതിനുശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. അസംസ്കൃത പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോ​ഗിക്കാവൂ എന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. കൊറോണ വൈറസ് പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുക. തുമ്മൽ, ചുമ, മലിനമായ കൈകൾ എന്നിവയിലൂടെ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറഞ്ഞു.ശാസ്ത്രീയമല്ലാത്ത പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും, സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

English Summary: Foods imported from corona affected FSSAI
Published on: 12 March 2020, 05:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now