Updated on: 4 December, 2020 11:18 PM IST

കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിങ് പ്രദര്‍ശനമായ ഫുഡ് ടെക് കേരളയുടെ പത്താം പതിപ്പ് ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെ നടക്കും.. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിഐപി), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), എന്നിവയുടെ സഹകരണത്തോടെ ക്രൂസ് എക്‌സ്‌പോസ് ആണ് മേള സംഘടിപ്പിക്കുന്നത്.

കൃഷിയിടത്തിൽ നിന്ന് തീൻമേശയിലെത്തുന്നതുവരെയുള്ള ഭക്ഷ്യ വ്യവസായത്തിലെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി .ഫ്രം ദ ഫാം ടു ദി ഫോർക്ക് എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ പ്രദർശനം..ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, പാനീയങ്ങള്‍, ഫുഡ് റീട്ടെയ്‌ലിങ്, റഫ്രിജറേഷന്‍ ആന്‍ഡ് കോള്‍ഡ് ചെയിന്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ മൂന്നു ദിവസത്തെ പ്രദര്‍ശനത്തിലുണ്ടാകും..

ലോക ഭക്ഷ്യോൽപ്പന്ന വ്യാപാരത്തിൽ ഇന്ത്യൻ ഭക്ഷ്യ വ്യവസായത്തിന്റെ സംഭാവന ഗണ്യമായി വർധിച്ചു വരികയാണ് . ഇന്ത്യയിൽ, ഭക്ഷ്യമേഖല വളരെയധികം വളരുകയും ഉയർന്ന ലാഭമുള്ളതുമായ മേഖലയായി വളർന്നിട്ടുണ്ട്. സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾക്ക് ലോകത്താകമാനം ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, ഭക്ഷ്യ വ്യവസായത്തിനുള്ള അവസരങ്ങളും ഗണ്യമായി കൂടിയിട്ടുണ്ട് . . ഉപഭോക്താവിലേക്ക് എത്തുന്ന അന്തിമ ഉൽ‌പ്പന്നത്തിന് ദോഷമില്ലെന്ന് ഉറപ്പാക്കുകെ എന്നത് ഭക്ഷ്യ സുരക്ഷ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോൾ ‘സുരക്ഷിതമായ ഭക്ഷണ രീതിയെക്കുറിച്ചുള്ള ’ സമീപനത്തിന് ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭക്ഷ്യ വ്യാപാരത്തിന്റെ ആഗോളവൽക്കരണം, മാനദണ്ഡങ്ങളുടെയും സർട്ടിഫിക്കേഷനുകളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് കാരണമായി.ഈ അവസരത്തിൽ പ്രദർശനത്തോടൊപ്പം നടക്കുന്ന സുസ്ഥിര ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടിയിൽ ഭക്ഷ്യ സുരക്ഷാ രീതികളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും സമഗ്രമായ ധാരണ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.ജനങ്ങളിൽ സുരക്ഷിതമായ ഭക്ഷ്യരീതിയെക്കുറിച്ചുള്ള അവബോധം വർധിച്ചതിനാൽ നിലവാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് വ്യവസായ സ്ഥാപനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യ വ്യവസായ മേഖലയിലുള്ളവര്‍ക്ക്‌ സുരക്ഷ, ശുചിത്വം എന്നിവയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫുഡ്‌ സേഫ്‌റ്റി ട്രെയിനിങ്‌ ആന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും ഇതോടൊപ്പം നടക്കും.

.ഭക്ഷ്യസംസ്‌കരണം, എൻജിനിയറിങ്, പാക്കേജിങ്‌ തുടങ്ങിയ വ്യവസായ മേഖലകളിൽ നിന്നുള്ള ദേശീയ- അന്തർദേശീയ കമ്പനികളുടേതായി വിവിധ സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. എക്‌സ്‌പോയിൽ വൻകിട ഭക്ഷ്യ വ്യവസായ ബ്രാൻഡുകളുടെ പവിലിയനും സ്റ്റാർട്ടപ്പ് പവിലിയനും ഒരുക്കിയിട്ടുണ്ട് ഈ വർഷം ഫുഡ് ടെക്കിനെ കേരള സ്റ്റാർട്ട്-അപ്പ് മിഷനും പിന്തുണയ്ക്കുന്നു, അതിനായി പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്.

English Summary: Foodtech 2020
Published on: 14 December 2019, 04:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now