ശിശുരോഗ ശമനത്തിന്ന് ഏറ്റവും അനുയോജ്യമായ ഔഷധസസ്യമാണ് "പനികൂർക്ക ( Panikoorka) " കുട്ടികൾക്കുണ്ടാകുന്ന നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും ഈ സസ്യത്തിന്റെ ഉപയോഗം മൂലം സാധിക്കും.
നാട്ടുവൈദ്യം പ്രാധാന്യം (Traditional medicine)
പഴകാലത്ത് കുട്ടികൾക്ക് മാരകമായ രോഗങ്ങളൊന്നും പിടിപെടാതിരിക്കാൻ കാരണം പനികൂർക്ക പോലുള്ള ഔഷധസസ്യങ്ങളുടെ ഉപയോഗമായിരുന്നു. പണ്ടൊക്കെ വീടുകളിൽ മുത്തശിക്കും മുത്തച്ഛനുമൊക്കെ ചെറിയ തോതിൽ നാട്ടുവൈദ്യം അറിയാമായിരുന്നു - അതു കൊണ്ടു തന്നെ കുടുബാംഗങ്ങൾ സുരക്ഷിതരായിരുന്നു.
1, പനികൂർക്കയില വാട്ടി പിഴിഞ്ഞ നീരം തുല്യ അളവിൽ ചെറുതേനും യോജിപ്പിച്ചതിൽ നിന്ന് ഒരു തുള്ളി വീതം മൂന്ന് നേരം കുട്ടികൾക്ക് കഴിക്കാൻ കൊടുത്താൽ പനി, ജലദോഷം, മുക്കടപ്പ് ,കഫക്കെട്ട്, വലിവ്, ശ്വാസം മുട്ട്, വയർ പെരുപ്പം മുതലായ രോഗങ്ങൾ മാറും. ഒരു വയസു മുതൽ അഞ്ച് വയസു വരെ പ്രായമുള്ള കുട്ടകൾക്ക് അത്യുത്തമം.
അമ്മയുടെ മുലപാലാണ് കുട്ടികൾക്ക് ആഹാരവും ഔഷധവും.
മുലപ്പാൽ മാത്രം കഴിക്കുന്ന കുട്ടികൾക്ക് അസുഖമുണ്ടാകാൻ ഏറ്റവും പ്രധാനപ്പെട്ട കാരണം അമ്മയുടെ ശുചിത്വമില്ലായ്മയും രോഗവുമാണ്.
കുട്ടികൾക്ക് രോഗം വന്നാൽ അമ്മയുടെ മുല പാൽ പരിശോധിക്കുകയും - പാൽ അശുദ്ധമായിട്ടുണ്ടെങ്കിൽ അമ്മ മരുന്ന് കഴിച്ച് തന്റെ മുലപ്പാൽ ശുദ്ധിയായെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കുഞ്ഞിനെ മുലയൂട്ടുകയും ചെയ്യുക.
കൃത്രിമ ആഹാരങ്ങളോ കൃത്രിമ മരുന്നുകളോ കുഞ്ഞിന് നൽകാൻ പാടില്ല.
അമ്മയുടെ ചൂടേറ്റ് തന്നെ കുഞ്ഞിനെ കിടത്തിയുറക്കുക - രോഗ പ്രതിരോധവും ശാന്ത സ്വഭാവവും കുട്ടികളിൽ വളരാൻ ഈ ഉറക്കം കാരണമാകും.
2, ത്വക് രോഗങ്ങൾ പിടിപെട്ടാൽ പനികൂർക്കയില നീര് പുരട്ടി ഒരുമണിക്കൂർ കഴിഞ്ഞ് കുളിപ്പിക്കുക.കെമിക്കൽ പഥാർത്ഥങ്ങളൊന്നും കുട്ടികളെ കുളിപ്പിക്കാൻ ഉപയോഗിക്കാതിരിക്കുക .
അഞ്ച് വയസിന് ശേഷം മൂന്ന് മാസം കൂടുമ്പോൾ വയറിളക്കുക . പോഷകമൂല്യമുള്ള നാടൻ ഭക്ഷണ സാധനങ്ങൾ ശീലിപ്പിക്കുകയാണെങ്കിൽ രോഗമല്ലാത്ത മനസും ശരീരവുമുള്ളവരായി നമ്മുടെ മക്കൾ മാറും.
മരുന്നിന് ആവശ്യമായ അളവിൽ മാത്രം സസ്യങ്ങൾ എടുക്കുക, തേനീച്ചയെ കൊല്ലാതെ അല്പം മാത്രം തേ നെടുക്കുക -ഒന്നിനേയും നശിപ്പിക്കാതിരിക്കുക.
തള്ളപാലും തലോടലും താരാട്ടും ദിവ്യ ഔഷധം ശിശുവിന്
വൈദ്യ വിചിന്തനം