Updated on: 27 May, 2021 12:25 AM IST
ബ്ലാക്ക് റൈസ്

പണ്ട് കാലങ്ങളിൽ പ്രസവങ്ങൾ അധികവും വീടുകളിലായിരുന്നു അന്ന് അവർക്ക് പ്രസവം കഴിഞ്ഞുള്ള ക്ഷീണം അകറ്റാൻ തവിടുള്ള അരികഞ്ഞി വെച്ച് കൊടുക്കുമായിരുന്നു.

എന്നാൽ ഇന്ന് വീടുകളിൽ പ്രസവം നടക്കുന്നത് പശുവിൻ്റെതാണ്.
പ്രസവം കഴിഞ്ഞു പശുവിന്റെ ക്ഷീണം മാറാൻ ഇന്നും നന്മൾ തവിടുള്ള അരിയുടെ കഞ്ഞി വെച്ച് കൊടുക്കും.

നല്ല തവിടുള്ള അരി

ഇന്നും ജോലിയെല്ലാം കഴിഞ്ഞു ക്ഷീണിതനായി വീട്ടിൽ എത്തുമ്പോൾ നല്ല തവിടുള്ള അരി , പൊടിച്ചെടുത്ത് കുറച്ചധികം വെള്ളം വെച്ച് വേവിച്ചെടുത്ത് പാകത്തിന് ഉപ്പും ചേർത്ത് കഴിച്ചാൽ ക്ഷീണം എളുപ്പം മാറുമെന്ന് ഞങ്ങളെ പോലുള്ളവർക്ക് പരിചിതമാണ്.

ഇളനീരിനെ പോലെ അരികളിലെ തവിടിനും നമ്മുടെ ഉൻമേഷം കൂട്ടുവാൻ സാധിക്കുന്നത് കൊണ്ടാവാം അരിക്ക് നന്മുടെ അഹാരങ്ങളിൽ മുഖ്യ സ്ഥാനം നൽകി വന്നത്.

പണ്ട് കാലങ്ങളിൽ ച്ഛർദ്ധി വന്ന് ക്ഷീണം അനുഭവപെടുന്നവർക്ക് തവിടോട് കൂടിയ മലർ വെന്ത വെള്ളം കൊടുക്കുമായിരുന്നു.

ബ്ലാക്ക് റൈസിന്റെ കഞ്ഞി ഉപയോഗിച്ച് ക്ഷീണത്തിൽ നിന്നും മോചനം നേടുന്നു. (Black rice water provides relief from fatigue)

എന്തിനേറേ ഡങ്കി പനി (Dengue) വന്ന് മാറുകയും ക്ഷീണം വിട്ടു പോകാതിരിക്കുന്ന അവസ്ഥയിൽ തവിടോട് കൂടിയ രക്‌തശാലി അരി ഗുണം ഉണ്ടാക്കുന്നതായി അനുഭവമുണ്ട്.

അതിന് രക്തശാലി തന്നെ ഉപയോഗിക്കാൻ കാരണം രക്തശാലിയിലുള്ള ഉയർന്ന വൈറ്റമിൻ B5 Vitamin B5 ന്റെ സാന്നിധ്യമാണ്.

കോവിഡിൽ നിന്നും രക്ഷ നേടിയവരിൽ അധികം പേരും ക്ഷീണം കൂടുതലാണ് എത് അരിയാണ് കഞ്ഞി വെച്ച് കുടിക്കുവാൻ പറ്റുക എന്ന് ചോദിക്കുക ഉണ്ടായി.
അവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. അരികളിലെ രാജാവായ ബ്ലാക്ക് റൈസ്, കാരണം മറ്റൊന്നായിരുന്നില്ല അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള അന്റി ഒക്സിഡന്റിന്റെ Antioxidants സാന്നിധ്യം.

According to a study presented at the 240th National Meeting of the American Chemical Society (ACS), "one spoonful of black rice bran contains more anthocyanin antioxidants than a spoonful of blueberries and better yet, black rice offers more fiber and vitamin E antioxidants, but less sugar.

അന്റി ഒക്സിഡന്റ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതു വഴി ഒക്സിജൻ Oxygen വിതരണം കൂടുകയും ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുകയും എന്നുള്ള അറിവ് പലരും പറയുന്നത് കൊണ്ടായിരുന്നു
എന്ത് തന്നെ അയാലും ഒരു പാട് പേർ ബ്ലാക്ക് റൈസിന്റെ കഞ്ഞി ഉപയോഗിച്ച് ക്ഷീണത്തിൽ നിന്നും മോചനം നേടുന്നു എന്നുള്ളത് ഞങ്ങളെ പോലുള്ളവർക്ക് സന്തോഷമാണ് ഉണ്ടാക്കുക.
കോവിഡിനെതിരെ പ്രതിരോധം സ്രഷ്ടിക്കാൻ പല ചികിത്സാ രീതികളിലുടെ ശ്രമിക്കുന്നവർക്കും അതിന്റെ കൂടെ ഒരു നേരത്തെ കഞ്ഞിയായും ബ്ലാക്ക് റൈസ് ഉപയോഗിക്കാം.

ലോക്ഡൗൺ കാലത്ത് വെറുതെ ഇരുന്ന് ശരീര ഭാരം വർധിപ്പിക്കാതിരിക്കാനും രാത്രി ഒരു നേരത്തെ കഞ്ഞി ഉപകാരപ്രദമായേക്കും.

പ്രത്യേകിച്ചും രാത്രിയിലുളള അമിത ഭക്ഷണം ഒഴിവാക്കി തവിടുള്ള കഞ്ഞി മാത്രം കഴിച്ച് ഉൻമേഷവാൻ അകാനും സാധിക്കും.

എങ്ങനെ എന്നാൽ രാത്രി വയറു നിറച്ച്‌ അഹാരം കഴിച്ചില്ലെങ്കിൽ നമുക്ക് എന്തോ ഒരു പോരായ്മയുടെ ഫീൽ മനസ്സിലും അത് വയറിലും അനുഭവപ്പെടും.
എന്നാൽ പോഷക സമൃദ്ധമായ തവിടുള്ള അരിയുടെ കഞ്ഞിയാണെങ്കിൽ . അതിൽ അരിയും അതിലധികം വെള്ളവും ഉൾകൊള്ളും.
വെള്ളം മാത്രം കുടിച്ചാൽ ഒന്നും കഴിച്ചില്ലെന്ന ഫീൽ നമുക്ക് വരും എന്നാൽ കഞ്ഞി വെള്ളം മാത്രമല്ല അതിൽ തവിടുള്ള അരിയും കൂടിയുണ്ട് അപ്പോൾ നമുക്ക് ഭക്ഷണം കഴിച്ചെന്ന ഫീൽ കൂടി വരും .

അവശ്യത്തിന് ഭക്ഷണം
അവശ്യത്തിന് പോഷകം
അവശ്യത്തിന് വയർ നിറയെ കഴിച്ചെന്ന ഫീലും
ഫുൾ ഒ കെ ബോഡിയും മനസും

ഭക്ഷണത്തിലുടെ വേണം അരോഗ്യം തിരിച്ച് പിടിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി നാടൻ വിത്തുകൾ സംഭരിക്കുകയും അവയുടെ ഉൽപ്പന്നങ്ങൾ കൃഷിച്ചെയ്ത് വിതരണം ചെയ്യുന്ന ഞങ്ങളുടെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അവശ്യമാണെന്ന് വിശ്വസിക്കുന്നവർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുവാനും അവസരമുണ്ട്.

നാടൻ വിത്ത് കൂട്ടാഴ്മയായ സമധാതുവിന് വേണ്ടി
ജയകൃഷ്ണൻ ചാത്തമംഗലം

അവശ്യമുള്ളവർ ബന്ധപെടെണ്ടത് : 9995155588

കൂടുതൽ അറിവുകൾ വേണ്ടവർ ബന്ധപെടേണ്ടത്:9447638034

English Summary: For covid patients the black rice is the best remedy to improve their fatigue
Published on: 26 May 2021, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now