Updated on: 4 December, 2020 11:18 PM IST

മലയോര കാര്‍ഷിക മേഖലയില്‍ കൃഷി നശിപ്പിക്കുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്തുവന്ന കാട്ടുപന്നികളെ(wild boar) വെടിവച്ചുകൊല്ലാനുള്ള ഉത്തരവ്(shoot at sight order) സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ കോന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അറുനൂറില്‍ അധികം നിവേദനങ്ങളാണ് പന്നി ശല്യം കാരണം കൃഷി നടത്താന്‍ കഴിയുന്നില്ല എന്ന പരാതിയായി ലഭിച്ചത്. നിരവധി ഫോണ്‍ കോളുകളും ഓരോ ദിവസവും ലഭിച്ചു.കോന്നിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം കാട്ടുപന്നി ശല്യമാണ്. എല്ലാ കൃഷിയും കാട്ടുപന്നി നശിപ്പിക്കുന്ന സ്ഥിതിയാണ്. സംരക്ഷണവേലി നിര്‍മിച്ച് കൃഷി നടത്തേണ്ടി വരുന്നതുമൂലം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവായി വരുന്നത്.

കാട്ടുപന്നി ആക്രമണംമൂലം ജീവന്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. നിരവധി ആളുകള്‍ക്ക് പരുക്കേറ്റ് തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇങ്ങനെ പ്രതിസന്ധിയിലായ കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നാണ് വനം വകുപ്പ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോന്നിയില്‍ അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയത്. Divisional Forest Officer (DFO) ശ്യാം മോഹന്‍ലാലിന്റെ ഉത്തരവ് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (Range forest officer സലിന്‍ ജോസ് ആണ് നടപ്പാക്കിയത്. Deputy range officer എസ്.സനോജ്, Section forest officer ഡി.വിനോദ് എന്നിവരും റേഞ്ച് ഓഫീസര്‍ക്ക് സഹായികളായി ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കിയ ഡിഎഫ്ഒയ്ക്കും ടീമിനും കോന്നിയിലെ കര്‍ഷക ജനതയുടെ പേരിലും ജനപ്രതിനിധി എന്ന നിലയിലും നന്ദി അറിയിക്കുന്നതായും എംഎല്‍എ പറഞ്ഞു.

Wild boar - photo courtesy--m.dailyhunt.in

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡ്രോണുകൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി

English Summary: For the first time in Kerala's history, forest department implemented the order to shoot wild boar
Published on: 16 May 2020, 12:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now