Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത്‌ വിൽപനയ്ക്കെത്തുന്ന മീനിലെ ഫോർമലിൻ്റെ അളവ് സംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. മത്സ്യത്തിന്റെയും വിൽപന കേന്ദ്രങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും അതോറിറ്റി നൽകി.

മത്സ്യത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫോർമലിൻ സാന്നിധ്യം പരിഗണിച്ച് പരമാവധി അളവാണ് നിർദേശിച്ചിട്ടുള്ളത്. കടൽ മത്സ്യങ്ങളിൽ അയല, മത്തി, നെയ് മീൻ തുടങ്ങിയവയിൽ ഒരു കിലോയിൽ പരമാവധി 8 മില്ലിഗ്രാം വരെയും ചൂര, ആവോലി, ശീലാവ് തുടങ്ങിയവയിലും ശുദ്ധജല മത്സ്യങ്ങളിലും 4 മില്ലി ഗ്രാം വരെയുമാണ് ഫോർമലിന്റെ അനുവദനീയമായ പരമാവധി അളവ്.

മത്സ്യ വിൽപനയിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും നിർദ്ദേശിക്കുന്നുണ്ട്.

ദുർഗന്ധം, പൊടി, കീടങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യമുള്ള സ്ഥലത്തും വെള്ളക്കെട്ടുള്ള ഇടത്തും വിൽപന പാടില്ല.

എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും തുരുമ്പില്ലാത്തതുമായ കത്തി ഉപയോഗിക്കുക, മുറിക്കാൻ ഉപയോഗിക്കുന്ന പലക ഫുഡ് ഗ്രേഡ് സിന്തറ്റിക് വസ്തുകൊണ്ടു നിർമിച്ചതാവണം. തടിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ വിള്ളലും തുളകളും പാടില്ല.

മത്സ്യം വൃത്തിയുള്ള ക്രേറ്റുകളിൽ സൂക്ഷിക്കണം. തറയിലിടാൻ പാടില്ല. മത്സ്യമാലിന്യം ശേഖരിക്കാൻ വൃത്തിയുള്ള സംവിധാനം വേണം. അതിൽ കീടങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

English Summary: Formalin content in fish
Published on: 15 February 2020, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now