Updated on: 4 December, 2020 11:19 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ പാവപ്പെട്ട 80 കോടി പേര്‍ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുക.മാസത്തില്‍ അഞ്ചു കിലോ ഗ്രാം അരിയും ഒരു കിലോ പരിപ്പുമാണ് ലഭിക്കുക. വരുന്ന മാസങ്ങള്‍ ഉത്സവങ്ങളുടെ കാലമാണ്. പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ക്കു ശേഷം നവംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന് അതിലേക്ക്‌ രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്ര വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണി കിടക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കിയത്. ജന്‍ധന്‍ യോജന വഴി 31000 കോടി രൂപ നല്‍കി. 20 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു. ഒമ്പത് കോടി കുടുംബങ്ങള്‍ക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

PM Garib Kalyan Anna Yojana (PMGKAY) extended till the end of November in which free ration will be provided to the poor.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

English Summary: Free food grains for 80 crores people for 5 months: PM
Published on: 01 July 2020, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now