Updated on: 14 May, 2021 8:18 PM IST
സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തും

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു.

പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ)പ്രകാരം ഒരംഗത്തിന് അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിച്ചത് എല്ലാ റേഷന്‍ കടകളിലും എത്തിച്ച് വിതരണത്തിന് സജ്ജമാക്കി.

 മഞ്ഞ കാര്‍ഡില്‍ (എഎവൈ) കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 86371 അംഗങ്ങള്‍ക്കും, മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട (പിഎച്ച്എച്ച്) ഉള്‍പ്പെട്ട 413191 അംഗങ്ങള്‍ക്കും ഈ ആനുകൂല്യ ലഭിക്കും. ഫീസര്‍ അറിയിച്ചു.

ഇതുകൂടാതെ പൊതുവിഭാഗത്തില്‍പ്പെടുന്ന എന്‍പിഎസ്/എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 15 രൂപാ നിരക്കില്‍ 10 കിലോഗ്രാം അരി പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.

ഇതും റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. അയ്യായിരത്തോളം അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളിലേക്ക് നേരിട്ട് സൗജന്യ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കിറ്റ് ലേബര്‍ വകുപ്പ് മുഖാന്തിരം ലഭ്യമാക്കിവരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

English Summary: Free food kit ready for May; Delivery soon
Published on: 14 May 2021, 07:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now