റേഷൻകടകൾ വഴി നൽകുന്ന സൗജന്യഭക്ഷ്യക്കിറ്റ് ഇനി സംസ്ഥാന സർക്കാരിന്റെ മുദ്ര വച്ച തുണിബാഗിൽ നൽകും. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പരിഷ്കാരം ഫെബ്രുവരി മാസത്തെ കിറ്റ് മുതൽ നടപ്പാകും.
സർക്കാർ നൽകുന്ന സൗജന്യകിറ്റ് ആണെന്നു വ്യക്തമാക്കാൻ ബാഗിന്റെ ഇരുവശത്തും സർക്കാർ മുദ്ര ഉണ്ടാകും. കിറ്റ് തയാറാക്കുന്ന സിവിൽ സപ്ലെസ് കോർപറേഷന്റെ ലോഗോയും പേരും ഇതിനു പുറമേ സഞ്ചിയിൽ രേഖപ്പെടുത്തും.
ഇത്തരം പ്രത്യേക സഞ്ചി തയാറാക്കി നൽകാൻ സപ്ലെകോ ക്ഷണിച്ച ടെൻഡർ കഴിഞ്ഞ ദിവസം തുറന്നു. വിവിധ കമ്പനികൾ നൽകിയ ടെൻഡർ പരിശോധിച്ച് സപ്ലെകോ ഇന്നു തീരുമാനമെടുക്കും.
ആകെ 89.32 ലക്ഷം റേഷൻ കാർഡ് ഉടമകളാണു സംസ്ഥാനത്തുള്ളത്. ഡിസംബർ മാസത്തെ
കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്.
20 മുതൽ ജനുവരി മാസത്തെ കിറ്റ് വിതരണം ആരംഭിക്കും. അതിനു മുൻപ് പുത്തൻസഞ്ചി തയാറാകാത്ത സാഹചര്യത്തിലാണു ഫെബ്രുവരി മുതൽ നടപ്പാക്കുന്നത്.