Updated on: 13 March, 2025 5:37 PM IST
കാർഷിക വാർത്തകൾ

1. കേരള കാര്‍ഷിക സര്‍വ്വകലാശാല ജാതി, മറ്റു സുഗന്ധവിളകളുടെ പരിപാലനം, രോഗനിയന്ത്രണം എന്നിവയില്‍ കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളാനിക്കര കാര്‍ഷികകോളേജില്‍ വച്ച് മാര്‍ച്ച് 15 നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന കർഷകർക്ക് നടീൽ വസ്തുക്കളും കാർഷിക ഉല്പന്നങ്ങളും അടങ്ങിയ കിറ്റും യാത്ര ബത്തയും അനുവദിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ 8078757361 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി) മാർച്ച് 17 മുതൽ 21 വരെ കോട്ടയം എൻ.ഐ.ആർ.ടി.യിൽ ലാറ്റക്സ് വിളവെടുപ്പ് സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. മലയാളമാണ് പഠനമാധ്യമം. വിശദവിവരങ്ങൾക്ക് 9495928077 എന്ന ഫോൺ നമ്പറിലോ 04812351313 എന്ന വാട്സാപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

English Summary: Free one-day seminar, training program... more agricultural news
Published on: 13 March 2025, 05:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now